April 20, 2012

തിരികെ


ഒരു പുലര്‍കാലം ഇലത്തുമ്പില്‍ മറന്നു വച്ച ഒരു കുഞ്ഞു മഞ്ഞിന്‍ കണമായിരുന്നു പ്രണയം...
തൊട്ടെടുക്കാന്‍ മടിച്ചു ഞാന്‍, എന്‍റെ വിരല്‍ത്തുമ്പിന്റെ ചൂടില്‍ അതുരുകി പോകുന്നത് സഹിക്കാനാവുമായിരുന്നില്ല.

പിന്നെപ്പോഴോ ഒരു മഴയായി അതെന്നിലേക്ക് വന്നു, പാടത്തും പറമ്പിലും മുറ്റത്തും പെയ്തടുത്ത് അവസാനം മനസിലേക്കും...!!!

നനയാതിരിക്കാന്‍ ആയില്ല..

ആ മഴക്കാലത്തിനും അപ്പുറം എനിക്കായ് മാത്രം കാത്തിരിക്കുന്ന വേനലിന്റെ ഊഷരതയെ എന്തുകൊണ്ടോ ഞാന്‍ മൂടിവയ്ച്ചു...എന്‍റെ കണ്മുന്നില്‍ നിന്നും...!!

പിന്നെ,
പാടത്തെ നെല്ലിനും മുറ്റത്തെ പൂക്കള്‍ക്കും മഴത്തുള്ളിയുടെ മുത്തുകള്‍ സമ്മാനിച്ച്‌ നീ തിരിച്ചിറങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ വെറുതെ ഓര്‍ത്തു...
 കാത്തിരുന്ന എനിക്കായി ഒരു വാക്ക് പോലും ബാക്കി വയ്ക്കാതെ.....

പടി കടന്നു പോകുമ്പോഴും ഒന്ന് തിരിഞ്ഞു നോക്കുന്നത് കാണാന്‍  ജനലഴികള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കി...
പക്ഷെ നീ ഞാനായിരുന്നില്ല....
ഈ ലോകം മുഴുവന്‍ നിന്‍റെ കൈപ്പിടിയില്‍ ഒതുങ്ങുന്നത് സ്വപ്നം കണ്ടു ഞാന്‍ തിരിച്ചു എന്‍റെ കൂട്ടിലേക്ക്....
തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ കണ്‍ പീലിയിലും ഉണ്ടായിരുന്നു നീ തന്നു പോയ ഒരു ചെറു മഴത്തുള്ളി....

2 comments:

സീത* said...

പ്രണയം അങ്ങനെയാണ്...നിനച്ചിരിക്കാത്ത നേരത്ത് ഒരു വാക്കു പോലും പറയാതെ പടിയിറങ്ങിപ്പോകും കാത്തിരിക്കുന്ന കണ്ണുകളിൽ നീർത്തുള്ളികൾ ബാക്കി വച്ച്...എന്നാലും പ്രണയിക്കണം..തിരിച്ചൊന്നും പ്രതീക്ഷിക്കാതെ...

സതീഷ്‌ കുമാര്‍. എസ്‌ said...

മഞ്ഞിന്റെു നെറുകയില്‍



പ്രണയ മുദ്ര ചാര്ത്തി



സൂര്യന്റൊ സിന്ദൂരം

വെയിലിന്റെ് ദീര്ഘി ചുംബനം

ആകാശത്തിന്റെ‍ താഴ്വാരങ്ങളില്‍

വിബ്ജിയോര്‍ പുഷപ്ങ്ങള്‍ പൂത്തു

നാണം ഒലിച്ചിറങ്ങിയ കവിളില്‍

കവിയുടെ കാല്പനികത

കുന്നിന്‍ ചെരുവുകളില്‍ ആലസ്യതിലാണ്ട മഞ്ഞിന്‍ നീര്‍ തുള്ളികള്‍

"ഉണ്ണിയേട്ടാ എനിക്കും കൂടി തരുമോ കണ്ണ് നീര്‍ തുള്ളി?"





ഓര്മയില്‍ എന്നോ അവള്‍ ചാര്ത്തി യ പ്രണയ കാലത്തിന്റെു മഞ്ഞുനീര്‍ തുള്ളികള്‍



കവിതയായ്

കടലാസിലോഴുകി ......