മുത്തശി പറഞ്ഞു..
നീയൊരു പെണ്ണാണ് .
കാലത്തിന്‍റെ പടിവാതിലിനിപ്പുറം ജീവിക്കെണ്ടോള്‍...
വീടിന്‍റെ അരമുറി വാതിലാല്‍ രൂപം മറക്കെണ്ടോള്‍..
അകത്തളത്തിലെ പാദസര കിലുക്കത്തിലും, കുപ്പിവളകളുടെ പോട്ടിചിരികളിലും തന്‍റെ മനസ് കാട്ടേണ്ടവള്‍...
പിന്നെ..
അന്തപ്പുരത്തില്‍ ആരും കാണാത്ത കണ്ണീരിലും നെടു വീര്‍പ്പുകളിലും ജീവിച്ചു തീരേണ്ടവള്‍...
ഞാന്‍ പെണ്ണാവാന്‍ ശ്രമിച്ചു.
പക്ഷെ,
എന്‍റെ കയ്യിലെ കുപ്പിവളകള്‍ കലമ്പിയില്ല,
കാലിലെ പാദസര മുത്തുകള്‍ ചിരിച്ചില്ല,
കണ്ണിലെ കരിമഷിയും, നെറ്റിയിലെ സിന്ദൂരപ്പൊട്ടും എന്നെ കളിയാക്കി ചിരിച്ചു...
"പെണ്ണാവാന്‍ കഴിയില്ല"
മുത്തശി പിന്നെയും എത്തി.
" പെണ്ണായി പിറക്കണം."
അന്ന് ഞാനെന്‍റെ കയ്യിലെ കണ്ണാടി മാറ്റിവച്ചു.
കുപ്പിവളകള്‍ മാറ്റി പേനയെടുത്തു.
സ്വപ്നങ്ങളില്‍ അക്ഷരങ്ങള്‍ നിറഞ്ഞു.
സിന്ദൂരപ്പൊട്ടിന് പകരം ഭസ്മക്കുറിയും,
പിന്നെ
ചിലമ്പാത്ത പാദസരങ്ങളും....
അകത്തളത്തിലെ കിലുക്കങ്ങള്‍ക്ക് അക്ഷരങ്ങള്‍ ഉണ്ടായി, വാക്കുകളും,
പിന്നീടെപ്പോഴോ അര്‍ത്ഥങ്ങളും.....
കണ്മഷി എഴുതാതെ കണ്ണ് തെളിഞ്ഞു,
കാഴ്ചകളില്‍ വിചാരങ്ങള്‍ നിറഞ്ഞു...
കണ്ണീരു വറ്റി, പകരം അഗ്നി ജ്വലിച്ചു...
പക്ഷെ....
എന്‍റെ ഹൃദയം???
അത് മാത്രം ലോലമായി...
വെറുമൊരു പെണ്ണിന്‍റെ ഹൃദയം....
5 comments:
കുറെ നാളായി ഞാന്‍ തിരക്കില്‍ ആയിപ്പോയി. കുറെയുണ്ടല്ലോ വായിക്കാന്‍.ഇപ്പോഴും സമയം ഇല്ല. ഇതും കൊള്ളാം. മെച്ചപ്പെടുന്നുണ്ട്.
അകത്തളത്തിലെ കിലുക്കങ്ങള്‍ക്ക് അക്ഷരങ്ങള്‍ ഉണ്ടായി, വാക്കുകളും,
പിന്നീടെപ്പോഴോ അര്‍ത്ഥങ്ങളും.....
ശരിയാണെന്ന് തോന്നുന്നു.
പിന്നെ ആ പെണ്ണിന്റെ ഹൃദയം, അതങ്ങനെ തന്നെ ഇരിക്കട്ടെ.
മനു..
അഭിപ്രായത്തിനു നന്ദി
സ്നേഹപൂര്‍വ്വം..
..ലക്ഷ്മി.
ഹാ! മനോഹരം!
@വായാടി
അഭിപ്രായം പറഞതിനു നന്ദിയോടെ..
സ്നേഹപൂര്‍വ്വം..
അഭിപ്രായം പറയാന്‍ ഉള്ള അറിവൊന്നും ഇല്ല .എങ്കിലും ഒരു വായനക്കാരന്‍ എന്ന നിലയില്‍ ആര്‍ക്കും അതാകാം .നന്നായിട്ടുണ്ട് .
Post a Comment