May 02, 2011

ചേന (Elephant foot yam)

          വീട്ടിലെ കൃഷിതോട്ടത്തില്‍ ചേന ഒരു നിത്യ വിളയാണ്. എങ്കിലും ചേന പൂക്കുന്നത് വല്ലപ്പോഴും മാത്രം. ചേന പൂത്താല്‍ കൃഷിക്കാരന് ദോഷമാണ് എന്ന പണ്ട് പുരാതന കാലത്തെ പ്രസ്താവന വെറുതെ തള്ളിക്കളയാന്‍ ഒരിക്കലും അമ്മയ്ക്ക് പറ്റില്ല. അതുകൊണ്ട് തന്നെ ചേനപ്പൂവ് എന്ന് കേള്‍ക്കുമ്പോഴേ അമ്മയ്ക്ക് കലി കയറും.
            ഈ വര്‍ഷം പക്ഷെ ഒരു അത്ഭുതം സംഭവിച്ചു. കഴിഞ്ഞ തവണ നട്ട ചേനയുടെ കൂട്ടത്തില്‍ ഒരെണ്ണം മാത്രം കിളചെടുക്കാന്‍ മറന്നുപോയി. വേനല്‍ മഴ പെയ്തു തുടങ്ങിയപ്പോള്‍ പാവം ചേനയ്ക്ക് ഒരു മുള പൊട്ടി. എല്ലാവരും കരുതി അത് പുതിയ നാമ്പായിരിക്കും എന്ന്. പക്ഷെ ചേന പറ്റിച്ചു.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, "മീതെ കുട" ഉണ്ടാകേണ്ടതിന് പകരം വിരിഞ്ഞു വന്നത് ഒരു പൂവ്.
        നല്ല തിളങ്ങുന്ന ചുവപ്പ് കലര്‍ന്ന ബ്രൌണ്‍ നിറമുള്ള പൂവ്. എന്തായാലും കുറെ കഷ്ടപ്പെട്ട് അമ്മയെ മയപ്പെടുത്തിയെടുത്തു. അങ്ങനെ കിട്ടിയ ചിത്രങ്ങളാണ് ട്ടോ, ഈ പിന്നാലെ വരുന്നത്.

പറ്റിച്ചേ..ഞാന്‍  പൂവാണേ...

ഇതള്‍ വിരിയുന്നു...

അമ്മയുടെ വഴക്ക് കേട്ടു തുടങ്ങിയ ദിവസം.




ഇതാണ് കക്ഷി...

most risky shot. സുഗന്ധം കാരണം അടുക്കാന്‍ വയ്യേ.

അമ്മ violent ആയപ്പോള്‍...

ഇത്തിരി ബോട്ടാണിക്കല്‍ സ്റ്റഡി .

ഇനി കണ്ടില്ലാന്നു പറയരുത്.


ചേനപ്പൂവിന്റെ അന്ത്യം.

ഇനി നമുക്ക് ചേനയെ ഒന്ന് പരിചയപ്പെടാം.
ശാസ്ത്രീയമായി പറഞ്ഞാല്‍..
സാമ്രാജ്യം             :Plantae
ഫൈലം                :Magnoliophyta
നിര                      :Alismatales
കുടുംബം              Araceae
ജനുസ്സ്                 :Amorphophallus
സ്പീഷിസ്            :A. paeoniifolius
ശാസ്ത്രീയ നാമം: Amorphophallus paeoniifolius
ഇതൊക്കെയാണ് നമ്മുടെ പാവം ചേന.

16 comments:

Unknown said...

krishi aano

Lipi Ranju said...

ഈ അപൂര്‍വ്വ ദൃശ്യം പങ്കുവച്ചതിന് ഒത്തിരി നന്ദി ജയലക്ഷ്മി,
ഞാന്‍ ഇത് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ ...
ഒരിക്കല്‍ പറമ്പില്‍ ഇത് ഉണ്ടാവാന്‍ തുടങ്ങിയപ്പോഴേ ദുര്‍ഗന്ധം കാരണം
വെട്ടിക്കളഞ്ഞു.

Kattil Abdul Nissar said...

ജയലക്ഷ്മിയുടെ 'ചേന ക്കാര്യം 'നന്നായിട്ടുണ്ട്.

ജയലക്ഷ്മി said...

കൃഷി അല്ല ഇപ്പോള്‍ gardening ആണ് പരിപാടി. മേടയില്‍ junction ഇല്‍ നില്‍ക്കുന്ന മഞ്ഞ പൂക്കള്‍ കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌. പക്ഷെ.. അവസാനം റോസാ വളര്‍ത്തിയ പോലെ ആകുന്ന മട്ടുണ്ട്.
ലിപി ചേച്ചി, നിസ്സാര്‍ സര്‍..വന്നു നോക്കിയതില്‍ നന്ദി.

mukthaRionism said...

ചേനച്ചിത്രങ്ങല്‍ അസ്സലായി..
ജയലക്ഷ്മിയെ സമ്മതിച്ചിരിക്കുന്നു..
ആ മണം...!

Rajnath said...

chanayude chithrgal ethra nannayi kanunnathe adyamayittane .phottos ettathine thanks jayalekshmy.

Sreehari.v said...

നന്നായിട്ടുണ്ട്,, ആളൊരു പു പുലിയാ അല്ലെ...

hari north kottacherry

ജയലക്ഷ്മി said...

അതെ..ആ സുഗന്ധവും അതു കാരണം അമ്മയുടെ കയ്യില്‍ നിന്നു കിട്ടിയ വഴക്കും മറക്കില്ല.

manu said...

കൃഷിയോ...നീയോ?
നീ നട്ടാല്‍ ചെടി മുളയ്ക്കുമോ സുഹൃത്തേ.
ടീച്ചര്‍ സഹിക്കുന്നല്ലോ ഇതെല്ലാം, നിന്നെയും ചേനപ്പൂവിനെയും.

ജയലക്ഷ്മി said...

@മനു, എനിക്കും അറിയാന്‍ കൃഷി ചെയ്യാന്‍ ഒക്കെ.
അമ്മ അല്ലാതെ ആരാ എന്നെ സഹിക്കുക.

lrk said...

ചേന ചൊറിയാന്‍ കാരണം എന്താ ടീച്ചറെ ???

Insight (അകം) said...

ഈ അപൂര്‍വ ദൃശ്യങ്ങള്‍ക്ക് നന്ദി..
താങ്കളുടെ വിവരണ ശൈലി വളരെ രസകരമായി തോന്നി.......
എങ്കിലും അവസാനം പൂവിന്റെ അന്ത്യം കണ്ടപ്പോള്‍
കുഞ്ഞു വിഷമവും തോന്നി....
അതിന്റെ അന്ത്യത്തിന് കാരണമായ
അസഹ്യത എത്രത്തോളം ഉണ്ട് എന്നെനികറിയില്ല കേട്ടോ......
അതുകൊണ്ട് തോന്നിയതാവാം........

ജയലക്ഷ്മി said...

@ ലിനു, കാല്‍സ്യം ഓക്സലേറ്റ് ഉള്ളതുകൊണ്ടാണ് ചേന , ചെമ്പ് എന്നിവയെപോലെയുള്ള സസ്യങ്ങള്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നത്‌. ശരീരത്തിലെ മൃദു കോശങ്ങളില്‍ മാത്രമേ അങ്ങനെ ഒരു പ്രശ്നം ഉണ്ടാകുകയുള്ളൂ. സസ്യങ്ങളെ ആഹാരമാക്കുന്ന ജീവികളില്‍ നിന്നു രക്ഷപെടാന്‍ വേണ്ടിയുള്ള ഒരു ഉപാധി.
@സ്നേഹപൂര്‍വ്വം, ഈ സ്നേഹപൂര്‍വത്തില്‍ വേറെ ഒരു സ്നേഹപൂര്‍വതെ കണ്ടത്തില്‍ സന്തോഷം.
കുഞ്ഞു പൂവ് കാരണം വീട്ടിലെ വലിയ ഞങ്ങള്‍ ഒക്കെ നാടുവിടേണ്ടി വരും എന്നായപ്പോഴാനു വെട്ടി കളയേണ്ടി വന്നത്. വായിച്ചതില്‍ നന്ദി സുജീഷ് , അഭിപ്രായത്തിനും.

ലിനു ആര്‍ കെ said...

ഹും എന്നെ കണ്ടു പിടിച്ചു ...!!!!!
എങ്കില്‍ പിന്നെ എന്തിനാ നമ്മള്‍ ചേനയും ചെമ്പും ഒക്കെ തിന്നാന്‍ പോകുന്നത് ...വെറുതെ ഇരുന്നു കൂടെ ...??

ജയലക്ഷ്മി said...

@ലിനു, കണ്ട് പിടിക്കാതെ എവിടെ പോകാന്‍ .!!!!
അപ്പൊ വെറുതെ ഇരുന്നാല്‍ മതിയോ, ഒന്നും കഴിക്കണ്ടേ??
തിരുവനന്തപുരത്ത് കിട്ടാത്തതിന്റെ അസൂയ അല്ലേ?

ലിനു ആര്‍ കെ said...

അപ്പൊ വെറുതെ ഇരിക്കുമ്പോ ചേന കഴിക്കണം എന്നാണോ ....??
തിരുവനന്തപുരത്തു കിട്ടാത്തത് ഒന്നുമില്ല ലക്ഷ്മി ...അച്ഛനേം അമ്മയെയും ഉള്‍പ്പെടെ കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടും ...