March 17, 2012

രാത്രി...


രാത്രി..
വാക്കുകളിലെ നിഗൂഡതയും, ചര്യകളുടെ നേര്‍മയും, ചെറിയൊരു ശൈത്യവും, പകലിന്റെ കൊല്ലുന്ന വെയിലിനെക്കള്‍ നൈര്‍മല്യമേറിയ നിലാവും....
ഒഴികി നടക്കുന്ന മേഘപാളികളില്‍ ഒളിച്ചിരുന്നും, കയ്യെത്തിപ്പിടിക്കാന്‍ കൊതിപ്പിച്ചും മാനത്ത് എന്നേ മാത്രം നോക്കി നില്‍ക്കുന്ന ചന്ദ്രനും....
തുറന്നിട്ട ജനല്‍ പാളിയിലൂടെ പുസ്തകതാളിനു ജീവന്‍ കൊടുക്കുന്ന ശീതക്കാറ്റും.....
ഒപ്പമുണ്ടായിരുന്ന പകലിന്റെ ഇത്തിരി നിമിഷങ്ങള്‍ക്കൊടുവില്‍ കണ്ണില്‍ കത്തുന്ന വിരഹത്തിന്‍റെ ചോപ്പുമായി അകലെയെങ്ങോ പോയ്‌ മറഞ്ഞ പ്രിയതമനെ, യുഗങ്ങളെക്കള്‍ നീളമുള്ള രാവിന്‍റെ യാമങ്ങളില്‍  കാത്തിരിക്കുന്ന ഭൂമിയെപ്പോലെ....  
നിശബ്ദതയുടെ മൂടുപടം അണിഞ്ഞ മനസുപോലെ, ഒരു സുന്ദരി....
അവളുടെ നിഗൂഡ നിസ്വനങ്ങളില്‍ നാളെയെക്കുറിച്ചുള്ള നിറമുള്ള പ്രതീക്ഷകള്‍ ആകാം...
പുലര്‍കാലത്തിന്റെ നിറപ്പകര്‍ച്ചയില്‍ ശൈത്യരശ്മികളാല്‍ തന്നെ തൊട്ടുണര്‍ത്തുന്ന സൂര്യനെ കാത്തിരിക്കുന്ന അവള്‍ക്കൊപ്പം ഞാനും...

6 comments:

കൃഷ്ണേഷ്കുമാര്‍ കെ said...

എന്താ പറയുക..എല്ലാ ജീവിതവും കാത്തിരിപ്പാണ്..അവനനവന്റെ ക൪മ്മത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്..
കാത്തിരിപ്പും ക൪മ്മം തന്നെ..സൂര്യരശ്മികള് വേഗം ഭൂമിയേയും അവളെയും തഴുകട്ടെ

Kattil Abdul Nissar said...

ആശംസകള്‍ ....
നിഗൂഡമായ വാക്കുകള്‍ക്കു സൌന്ദര്യം കൂടും. അത് വറ്റാത്ത ഉറവ പോലെയാണ് .

roshan said...

ജനലടച്ചിട്ടു കിടന്നാരുന്നെങ്കില്‍ വല്ല കുഴപ്പവും ഉണ്ടാരുന്നോ..?? :P

roshan said...
This comment has been removed by the author.
അസിന്‍ said...

നിയ്ക്കറിയില്ല്യോ പള്ളിയ്ക്കല്‍ ... ഞങ്ങടെ നാടല്യോ.... നല്ല ഒന്നാത്തരം നാടന്‍ നാട്... അവതരണം നന്നായി ട്ടോ... സ്നേഹാശംസകള്‍ ....

ജയലക്ഷ്മി said...

@കൃഷ്നെഷ് കുമാര്‍, കിച്ചൂ...കാത്തിരിപ്പ്‌ തുടരട്ടെ. ഓര്‍മ്മകള്‍ മങ്ങാതിരിക്കട്ടെ, സ്നേഹം അനസ്യൂതം പ്രവഹിച്ചോട്ടെ...
@നിസ്സാര്‍ സര്‍, എങ്ങനെ ഒളിപ്പിച്ചാലും കണ്ട് പിടിക്കും അല്ലേ??? നന്ദി
@ റോഷന്‍, "അലസമായി തുറന്നിട്ട ജാലകത്തിലൂടെ....." ലാലേട്ടന്‍ തന്നെ ഇങ്ങനെ പറഞ്ഞാല്‍ പിന്നെ എങ്ങനെ ജനല്‍ അടയ്ക്കും?? സൌഹൃദം ഇതിലേക്ക് എത്തിച്ചതിനു നന്ദി.
@അസിന്‍, പോസ്റ്റ്‌ മാറിപ്പോയോന്നൊരു സംശയം. നാട്ടുകാരി ആയിട്ടും അറിയുന്നില്ലല്ലോ എന്ന വിഷമം ഉണ്ട്. പരിചയപ്പെടും എന്ന് തന്നെ വിശ്വസിക്കുന്നു. അഭിപ്രായത്തിനു നന്ദി.

വായിച്ചു പോയവര്‍ക്കും നന്ദിയോടെ

സ്നേഹപൂര്‍വ്വം