നിക്കറിയാം...ആ മനസ്സ്.....
ഉടന്‍ വിവാഹിതരാകുന്നു ന്നും പറഞ്ഞു വീട്ടുകാരും നാട്ടുകാരും ഒക്കെക്കൂടി ഉണ്ടാക്കിയെടുത്ത ലിസ്റ്റിന്റെ തുമ്പത്ത്, കയ്യാലപ്പുറത്തെ തേങ്ങ പോലെ നില്‍ക്കുമ്പോള്‍ ഇവള്‍ക്കെന്താ വട്ടാണോ, എന്നല്ലേ ചിന്തിക്കുന്നത്??
വടിയെടുക്കാന്‍ പോനെനു മുന്‍പ് ഒന്നൂടി പറഞ്ഞോട്ടെ ചെങ്ങാതീ...
ഇത് ഈ ജന്മത്തിലെക്കുള്ളതല്ല. വരാന്‍ പോന്ന ജന്മത്തിലേക്കു വേണ്ടി മുകളില്‍ ഇരിക്കുന്ന സാക്ഷാല്‍ കൃഷ്ണന് മുന്‍കൂറായി അയക്കുന്ന ഒരു നിവേദനക്കുറിപ്പാ...
ന്തായാലും ഐശ്വര്യായിട്ടങ്ങു തുടങ്ങാം...
ന്‍റെ ഭഗവാനേ... കൃഷ്ണാ...
"LKG പരുവതിലുള്ളപ്പോള്‍ തന്നെ പത്തായിരതഞ്ഞൂര് ഗോപികമാരെ വളച്ചെടുത്ത അങ്ങ് അടുത്ത ജന്മത്തിലെങ്കിലും നിക്ക് ഒരേ ഒരു കൊച്ചു കൃഷ്ണനെ ഒന്ന് ലൈനടിച്ച് കെട്ടാന്‍ ഒപ്പിച്ചു തരണേ...."
പാവം കൊച്ചല്ലേ, നമ്മുടെ ആളല്ലേ...സമ്മതിചേക്കാം ന്നൊക്കെ കരുതി പെട്ടന്ന് കേറി ഒപ്പിട്ടു പാസ്സാക്കാന്‍ വരട്ടെ....
ഡിമാന്ടുകള്‍ പിന്നാലെ തന്നെയുണ്ട്....
മിനിമം ഒരു feeding bottle പ്രായതിലെങ്കിലും പരസ്പരം കണ്ടിരിക്കണം. പശ്ചാത്തല സംഗീതം ഇരയിമ്മന്‍ തമ്പിയുടെ "ഓമനത്തിങ്കള്‍ കിടാവോ.." ആയിക്കോട്ടെ. നമ്മടെ ടിന്റുമോന്റെ സ്വന്തം ഡുണ്ടുമോളെ പോലെ.ഒരു UKG- LKG പ്രണയം.
സംഭവം ഇത്തിരി റിസ്ക് തന്നെ. കൂടെ നടക്കുന്നവന്‍ Bill gates ആകുമോ അതോ വെറും ഗേറ്റ് കീപ്പര്‍ ആകുമോ എന്നൊന്നും പ്രവചിക്കാന്‍ പറ്റില്ലല്ലോ..
അതുപോലെ തന്നെ തിരിച്ചും...
എന്തായാലും ഇമ്മിണി ബല്യ കുട്ടി ആകുന്ന വരെയെങ്കിലും നിഷ്കളങ്കായി ഒന്ന് സ്നേഹിക്കാല്ലോ...അടിത്തറ ഭദ്രം.
ഡിമാണ്ട് 2 :
പഞ്ചഭൂതങ്ങള്‍ മാത്രം അറിഞ്ഞു പ്രണയിക്കാനൊന്നും വയ്യ. വല്ലപ്പോഴും ഒന്ന് കാണുമ്പോള്‍ നാട്ടുകാരെ പേടിച്ചു മുണ്ടാണ്ടിരിക്കാന്‍ പറ്റാതോണ്ടാ...
വീട്ടുകാരും നാട്ടുകാരും പഞ്ചായത്തും (ന്നി അടുത്ത ജന്മത്തില്‍ വെല്ല മുനിസിപ്പാലിറ്റിയിലോ കോര്‍പ്പറേഷനിലോ ആണ് ജനിക്കുന്നതെങ്കില്‍ അവരും) പറ്റുമെങ്കില്‍ ബാക്ടീരിയ മുതല്‍ പ്രൈമേറ്റ്സ് വരെ അറിഞ്ഞു വിശാലായങ്ങു പ്രേമിക്കണം.
ഓടയുടെ മുകളിലെ സ്ലാബിന്റെ വീതി നോക്കി നടക്കുമ്പോഴും, പാര്‍ക്ക് ബെഞ്ചില്‍ , മരത്തിലിരിക്കുന്ന കാക്കയുടെ പൊസിഷന്‍ നോക്കിയിരിക്കുമ്പോഴും ഒക്കെ കാണുന്ന പട്ടിയും പൂച്ചയും വരെ പറയണം...."അതെ, അവന്റെ പെണ്ണാ" ന്നു...ഹോ, അത് കേള്‍ക്കുമ്പോഴുള്ള സുഖം....പറഞ്ഞാ തീരൂല്ല.
ഡിമാണ്ട് 3:
ഈ പ്രേമം പ്രേമം ന്നും പറഞ്ഞു പ്രേമിക്കാന്‍ ഒന്നും ഒരു രസമില്ല.നേരം വെളുത്താലും ഇരുട്ടിയാലും മൊബൈലും മിസ്സ്ഡ് കോളും ഒക്കെയായി ഓര്‍മ്മിപ്പിചിരിക്കുന്നത് ഒരു മെനക്കെട്ട പണി തന്നെ. "നീ എന്നെ ഓര്‍ത്തോ?", "പ്രാണനാഥാ " വക പഞ്ചാരകളിലും, പിന്നെ വഴിയെ പോന്നോരെ ഒന്ന് നോക്കിപ്പോയാല്‍ തകരുന്ന വിശ്വാസത്തിലും ഒന്നും വല്യ വിലയൊന്നും ഉണ്ടെന്നു തോന്നുന്നില്ല. എന്നെ അങ്ങു അറിഞ്ഞോണ്ടാ മതി... അല്ല പിന്നെ.
പ്രേമിക്കാന്‍ പോകുവാന്നു പറഞ്ഞു പുതിയ മുഖംമൂടിയൊക്കെ ഉണ്ടാക്കി ഇറങ്ങുന്നവരെ വേണ്ട... കയ്യിലുള്ള ധീര സാഹസിക പ്രവര്‍ത്തികളൊക്കെ പരസ്പരം അറിഞ്ഞു മതി. "വിശ്വാസം അതല്ലേ എല്ലാം" ആ ലൈനല്ല..ശങ്കര്‍ സിമന്റിന്‍റെ "തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം" അതാ എന്‍റെ പോളിസി.
ഡിമാണ്ട് 4 :
ഈ ജന്മത്തില്‍ നീ തന്ന അച്ഛനും അമ്മയും 'മഹാപാര' സഹോദരനും അടുത്ത ജന്മത്തിലും ഇതുപോലെ തന്നെ എന്‍റെ കൂടെ ഉണ്ടാകാന്‍ അനുവദിക്കണം.എന്‍റെ കയ്യീന്ന് രക്ഷപെടാന്‍ വേണ്ടി അട്ടയായിട്ടു ജനിക്കാന്നു വരെ കുട്ടന്‍ പറഞ്ഞെന്നിരിക്കും. നീ അതൊന്നും മൈന്റണ്ടാ...
ആദ്യായിട്ട് സ്കൂളിലെ പേരറിയാത്ത സഹപാടി എനിക്കയച്ച പ്രണയ ലേഖനം വായിച്ചു, അക്ഷരത്തെറ്റിന്റെ അടിയില്‍ ചുവന്ന മഷിപ്പേന കൊണ്ട് വരച്ച പാര്‍ടികള...വിട്ടുകളയാന്‍ ഒക്കുമോ???
"ഞാന്‍ പഠിപ്പിക്കുമ്പോള്‍ അവനു ഇതിലും നന്നായി എഴുതാന്‍ അറിയാരുന്നു", എന്ന അന്നത്തെ കമന്റ് ഇപ്പോഴും മറന്നിട്ടില്ല.
അല്ലയോ പ്രിയപ്പെട്ട കുടുംബമേ....
നിങ്ങളില്ലാതെ എന്ത് ആഘോഷം?????
(കടപ്പാട്: ലാലേട്ടന്‍)
ഹലോ...വായിച്ചു വായിച്ചു ഉറങ്ങിപ്പോയോ????
ഡിമാണ്ട് ഒക്കെ തീര്‍ന്നു....
അവസാനമായി ഒരു ഭീഷണി കൂടി...
ഇത്രയൊക്കെ ആക്കി വച്ചിട്ട് അവസാനം കെട്ടാന്‍ നോക്കുമ്പോള്‍ "നടക്കില്ല മോളെ " ന്നെങ്ങാനും പറയാനാണ് കള്ള കൃഷ്ണാ നിന്‍റെ പരിപാടി എങ്കില്‍, ന്നി വേഷം മാറി പാലാഴീല്‍ പോയോളിച്ചാലും ശരി...ഉന്നെ വിടമാട്ടെ....
കൃഷ്ണനാനെന്നും ഒന്നും അപ്പോള്‍ നോക്കൂല്ല...
ഇത് സത്യം സത്യം അമ്മയാണെ സത്യം....
ബഹുമാനപുരസരം...
ഞാന്‍...
14 comments:
"നിനക്കായ് തോഴാ പുനര്‍ജെനിക്കാം..."
ഇക്കണക്കിനു ഒരെണ്ണത്തെ കണ്ടുപിടിച്ചു തരുന്നതിലും ഭേദം നിന്നെ അവിടെത്തന്നെ അങ്ങ് ബ്ലോക്ക് ചെയ്യുന്നതല്ലേ??
കൊള്ളാം...എന്ത് നല്ല നടക്കാത്ത സ്വപ്നം...ഹ ഹ ഹ ..
'ഉടന്‍ വിവാഹിതരാകുന്നു' ഇതിന്റെ കാര്യം എന്തായി?
സദ്യ അടുത്ത കാലതെങ്ങാനും കിട്ടുമോ?
പ്രതിക്ഷകള്‍ തെറ്റിച്ചു ...................
ഹാ ഹാ ...എന്താ ഇത് ..കാലത്തെ നല്ല ഫോമിലാണല്ലോ...പൊളിച്ചടുക്കി .ഞെട്ടി തീര്‍ന്നില്ല ...ലപ്പി കൈവിട്ടു പോയി ......
എന്നാലും വല്ലാത്ത ഡിമാന്റുകള്‍ തന്നെയാണേ....
പക്ഷെ മനു പറഞ്ഞപോലെ നടക്കാത്ത സ്വപ്നം ആണെന്നു ഞാന്‍ പറയില്ലട്ടോ ...
കാരണം മറ്റൊന്നും അല്ല ഇതുപോലൊക്കെ കഴിഞ്ഞ ജന്മം ഞാന്‍ കരഞ്ഞു വിളിച്ചിട്ടുണ്ടാവും, അതാവും കൃഷ്ണന്‍ ഈ ജന്മം എനിക്ക് ഏതാണ്ട് ഇതുപോലൊക്കെ ഒന്ന് ശരിയാക്കി തന്നത്... :)
പോസ്റ്റ് കലക്കിട്ടോ ...
Ethrayum okke demand aayittanu adutha janmathil penkuttikal janikkunnathengil....daivame....enikkini oru janmam koodi vendaye....
Valare nannayittundu...
Jayalekshmi , kochu krishnan ennu uddeshichathu ... pokkam kuranja second name .. krishnan ano?
Thaan oru janmathilum aa kudumbathinu samaadhanam kodukkille?
paaavam kuttan :C!!!
ലക്ഷ്മി ,
എനിക്ക് മനസ്സ് വായിക്കുന്ന മന്ത്രം അറിയാം . അതുകൊണ്ട് എഴുതുമ്പോള്‍ സൂക്ഷിക്കുക . ഞാന്‍ ഉണ്ടാകും
കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍
@മനു..
അങ്ങനെ പുനര്‍ജ്ജന്മം ഇല്ലാന്ടെങ്ങാനും എന്നെ അവിടെ ബ്ലോക്ക് ചെയ്താല്‍ ഉള്ള പ്രശ്നങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍...
ഏയ്..അതുണ്ടാവില്ല.
സദ്യ ആയിട്ടില്ല... വഴിയെ അറിയുന്നതായിരിക്കും...
@അനു..
ഏതു പ്രതീക്ഷയ തെറ്റിയെ?
@ ലിനു..
കാലത്ത് ഭയങ്കര ചിന്ത. ആ ചിന്തയില്‍ നിന്നു ഉടലെടുത്ത ആശയം ആണ് ഇത്.
കൂടുതല്‍ എഴുതി വായിക്കുന്നവരെ കൂടി വട്ടാക്കണ്ട എന്ന് കരുതി നിര്‍ത്തിയതാ.
കൈവിട്ടു പോയിട്ടില്ല...
@ ലിപി ചേച്ചീ...
ആദ്യത്തെ മറുപടികള്‍ കണ്ടു ആകെ തകര്‍ന്നു ഇരിക്കുമ്പോള്‍ ഒരു കുളിര്‍ കാറ്റായിരുന്നു ചേച്ചിയുടെ കമന്റ് എന്ന് പ്രത്യേകിച്ച് പറയണ്ടാല്ലോ.
ശ്ശോ...സത്യമോ??
അപ്പോള്‍ എന്‍റെ വക ഒരായിരം ആശംസകള്‍...
അപ്പോള്‍ അടുത്ത ജന്മത്തില്‍ ബ്ലോഗില്‍ കാണുമ്പൊള്‍ ഞാനും പറയാട്ടോ ഇങ്ങനെ..
@സജി..
അങ്ങനെ ജന്മനം വേണ്ട ന്നൊന്നും പറയല്ലേ. ചിലപ്പോള്‍ വേണം ന്ന് തോന്നിയാലോ?
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
@ ശ്യാം..
ഒത്തിരി ചിന്തിച്ചു തല refresh ചെയ്യിക്കണ്ടാ..
എന്ത് കണ്ടാലും നീയെന്തിനാ ഇങ്ങനെ ചിന്തിക്കുന്നത്???
ഹോ..ബുദ്ധി കൂടിയാല്‍ ഇതാ പ്രശ്നം.
വെറുതെ പറഞ്ഞതാ..
വായന മാത്രം ഉള്ള ആള്‍, തീരെ സഹിയാഞ്ഞിട്ട അഭിപ്രായം ഇട്ടതു എന്നറിയാം.
സുഹൃത്തിനോട് നന്ദി വേണ്ട ..എങ്കിലും ആദ്യം ആയതു കൊണ്ടു നന്ദി.
@ രാജ്നാഥ് ചേട്ടാ..
അഭിപ്രായം ഫേസ് ബുക്കില്‍ ഇട്ടിരുന്നല്ലോ..
നന്ദി ..വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും.
@ നിസ്സാര്‍ സര്‍..
പ്രശ്നം ആയല്ലോ.
മനസ് വായിക്കാന്‍ അറിയാത്തവര്‍ക്ക് വേണ്ടി ഇട്ടത. സര്‍ വന്ന സ്ഥിതിക്ക് ഞാന്‍ നിര്‍ത്തേണ്ടി വരുമോ??
സുഹൃത്തിനു വെളിയില്‍ വച്ച് നിസ്സാര്‍ സര്‍ നെ കണ്ടത്തില്‍ സന്തോഷം. സുഹൃത്തില്‍ ഈയിടയായി എത്താറില്ല, തിരക്ക് തന്നെ പ്രശ്നം.
അവിടെ വെറുതെ പോസ്റ്റ് ഇടാന്‍ രസമില്ല, എല്ലാവരും എഴുതുന്നതൊക്കെ വായിക്കാന്‍ കൂടി പറ്റണം. അതാണ് ബ്ലോഗില്‍ മാത്രം ഒതുക്കിയത്.
സര്‍ ന്‍റെ ബ്ലോഗ് ഞാന്‍ കണ്ടിരുന്നു.
സന്ദര്‍ശനത്തിനു നന്ദി.
വേണ്ടും വരുമെന്ന് കരുതുന്നു.
കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍ ഈ ചേട്ടന്‍ എപ്പോള്‍ എത്തി ...
ചേച്ചി എന്തു പറ്റി ....
സമയം ഇപ്പോള്‍ എവിടെ പോയി ...
wonderful!!
@ renjini, thank you.
Post a Comment