April 24, 2011

END - O - SULPHAN

 "Pesticides don't know when to stop killing"


     കേരളത്തില്‍ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ലയാണ് ഇന്ന് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. രൂപം കൊണ്ട് അധികനാള്‍ ആകുന്നതിനു മുന്‍പ് തന്നെ പത്രത്താളുകളില്‍ മനുഷ്യത്വത്തിന്റെ കരള്‍ പിളര്‍ക്കുന്ന കാഴ്ചകളുമായി നിറഞ്ഞു തുടങ്ങിയതാണ്‌ കാസര്‍കോട്.കാര്‍ഷിക മേഖല നമ്മുടെ തനിമ എന്ന് വിളിച്ചോതി അഭിമാന പുളകിതരാകുന്ന കേരളീയര്‍ക്ക് മുന്നില്‍ ചോദ്യ ചിഹ്നം ആയി നില്‍ക്കുന്നു , കാസര്‍കോട് ജില്ലയിലെ ബദിയടുക്ക ഉള്‍പ്പടെയുള്ള പത്തോളം ഗ്രാമങ്ങള്‍. കശുമാവിന്റെ കലവറയാകാന്‍  വേണ്ടി ബലികൊടുക്കപ്പെട്ട ജീവിതങ്ങള്‍.
    1993 മുതല്‍ തന്നെ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും ഇത്രയും കാലമായി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും കണക്കെടുപ്പുകളും അല്ലാതെ ഇനി വരുന്ന തലമുറയെ എങ്കിലും യാതനയുടെ ലോകത്തിലേക്ക്‌ തള്ളി വിടാതിരിക്കാനുള്ള ഒരു നടപടിയും ഇന്ത്യയില്‍ ഉണ്ടാകുന്നില്ല. ഉറങ്ങി കിടക്കുന്നവരല്ല ഭരണാധികാരികള്‍...ഇപ്പോള്‍ ഉറക്കം നടിക്കുന്നവരാണ്.
   ദൂഷ്യ വശങ്ങള്‍ ഉണ്ടാകുന്നു എന്ന് കണ്ടാല്‍  അത് സംശയം ആണെങ്കില്‍ പോലും അങ്ങനെയുള്ള രാസ വസ്തുക്കളുടെ ഉപയോഗം നിര്‍ത്തിവയ്ക്കാനുള്ള നടപടിയെടുക്കുകയല്ലേ ആദ്യം വേണ്ടത്? അതിനു ശേഷം മതിയല്ലോ സംശയ ദൂരീകരണങ്ങളും പ്രശ്നം നോക്കിക്കാനലും..മുതലായ ചടങ്ങുകള്‍. താമസിക്കുന്ന ഓരോ നിമിഷവും നഷ്ടമാകുന്നത് ഒരു ജീവനാണെന്നു ചിന്തിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ഏതാണ്ട് ഇരുപതു വര്‍ഷത്തോളം നീളുന്ന പരീക്ഷണങ്ങള്‍ അവസാനം ഞെട്ടിക്കുന്ന ആ വിവരം കണ്ടെത്തി..എന്‍ഡോ സള്‍ഫാന്‍ വെറും പാവം. തെറ്റുകാര്‍ അവിടെ താമസിക്കുന്ന പാവപ്പെട്ട മനുഷ്യരാണ്, അവര്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന മനുഷ്യ സ്നേഹികളാണ്.അവിടെ താമസിക്കുന്നതിനു പകരം ഏതെങ്കിലും റോയല്‍ ഹോട്ടലില്‍ ഒരു റൂം എടുത്തു താമസിക്കരുതോ എന്ന് ചോദിക്കാഞ്ഞത് ഭാഗ്യം.
   ഇപ്പോഴും ഈ മാരക കീടനാശിനി  പല ഭാഗങ്ങളിലും ഉപയോഗിക്കപ്പെടുന്നു , പ്രത്യേകിച്ചു ഒരു നിയന്ത്രണമോ മുന്‍കരുതലോ ഇല്ലാതെ. മരിക്കാന്‍ ഉള്ളവര്‍ മരിക്കട്ടെ, കുറേകൂടി തെളിവുകള്‍ ആകും എന്ന് ചിന്തിക്കുന്നവരെ, അവര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുള്ളവര്‍ ആണെങ്കിലും , ന്യായീകരിക്കുന്നത് കാടത്തം തന്നെ.
നമുക്കെന്താണ് ചെയ്യാന്‍ കഴിയുക?
     ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടായി, ഓരോ കാലത്തിലും. അതിലേറെയും പ്രാവര്‍ത്തികം ആക്കിക്കഴിഞ്ഞിട്ടും പ്രശ്നങ്ങള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. കാസര്‍കോട് ജില്ലയിലെ പത്തു ഗ്രാമങ്ങളില്‍ തുടങ്ങിയ മാനവരാശിയുടെ ഈ വിപത്ത് ഇന്ത്യ മുഴുവന്‍ പടരുന്നത്‌ നിഷ്ബ്ധരായി നോക്കിനില്‍ക്കേണ്ടി   വരാതിരിക്കാന്‍ ...
നമ്മുടെയൊക്കെ കണ്ണ് നിറയിച്ച ചിത്രങ്ങള്‍ നാളെ അവരുടെ മനസ്സില്‍ ഒരു നിമിഷം എങ്കിലും ഓര്‍മ്മ വന്നിരുന്നെങ്കില്‍.....
നാളെ (ഏപ്രില്‍ 25)എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ ദിനം....
എല്ലാ വ്യത്യസ്തതകള്‍ക്കും അപ്പുറം മനുഷ്യത്വത്തിന്റെ കോടിക്ക് കീഴില്‍ കേരളം  അണിനിരക്കുന്നു....
നമുക്കും ചേരാം....
    

4 comments:

ബെഞ്ചാലി said...

ok

Kattil Abdul Nissar said...

വളരെക്കാലമായി വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയമാണിത്.ഒരുപാട് ദുരന്ത മുഖങ്ങള്‍ നാം കണ്ടുകഴിഞ്ഞു.സമാധാന പരമായ ഒരു സമീപനം കൊണ്ട് പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം എനിക്കില്ല.കാരണം ,ആരാണോ ഇത്തരം സാമൂഹ്യ ദുരന്തങ്ങള്‍ക്ക് അറുതി വരുത്തേണ്ടത് ,അവരുടെ ഏറാന്‍ മൂളികള്‍ ആണ് നമ്മുടെ രാഷ്ട്രീയക്കാര്‍.ഒരു ജനകീയ വിപ്ലവത്തിലൂടെ മാത്രമേ ഇതിനു പരിഹാരം ഉണ്ടാകൂ.അതിനു ജനങ്ങള്‍ തയ്യാറാകണം .

സീത* said...

Aanukaalika prasakthiyulla vishayam....kollaam...nannaayittundu

ജയലക്ഷ്മി said...

ഉപാധികളോടെ ആണെങ്കിലും ആഗോളതലത്തില്‍ എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചിരിക്കുന്നു.ഈ മാരക വിപത്തിനെതിരെ നടത്തിയ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നിന്ന കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍.