October 04, 2011

വിജയദശമി ആശംസകളോടെ.....


ഒത്തിരിയെന്തോക്കെയോ പറയാന്‍കൊതിക്കുന്ന ബാല്യത്തിന്‍റെ തുടക്കത്തിലെപ്പോഴോ കൂട്ടായി എത്തിയ അക്ഷരങ്ങള്‍. 
അത് പിന്നെ നമുക്കൊപ്പം വളര്‍ന്നു വാക്കുകളായി, വരികളായി....
പറയാന്‍, കേള്‍ക്കാന്‍ പിന്നെ മനസിനെ കുറിച്ചിടാന്‍ ഒക്കെ ഒപ്പമുള്ളപ്പോള്‍ മറക്കാന്‍ കൊതിച്ചാലും കഴിയാത്തതൊന്നു അവയല്ലേ...
മനസിലെവിടെയോ ചിതറി വീണ ബാല്യത്തിന്‍റെ  കയ്യൊപ്പ് പതിഞ്ഞ മണല്‍ തരികളില്‍ കൂടി ഒന്ന് വിരലോടിക്കുമ്പോള്‍...
അക്ഷരങ്ങള്‍ ആകുന്ന ഈശ്വരന്മാര്‍ക്ക് നന്ദിയോടെ.....
വിജയദശമി ആശംസകളോടെ.....
സ്നേഹപൂര്‍വ്വം...

9 comments:

ലിനു ആര്‍ കെ said...

വിജയ ദശമി ആശംസകള്‍ ..........

ഓര്‍മ്മകള്‍ said...

Same 2 you......

Insight (അകം) said...

ഓര്‍മ്മകള്‍ അടക്കിവച്ചു ഈ പ്രവാസ ജീവിതത്തിലെ മറ്റേതു ദിവസത്തെയും പോലെ കടന്നു പോകുമായിരുന്നു ഈ ദിനവും.ഈ ആശംസകള്‍ ഒരു ഒര്മാ പെടുതലുകൂടിയയിരുന്നു സുഹൃത്തേ
നന്ദി......വിജയ ദശമി ആശംസകള്‍
ഈശ്വരന്‍ അനുഗ്രഹികട്ടെ

സീത* said...

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ
വിജയദശമി ആശംസകൾ ജയാ

Kattil Abdul Nissar said...

എനിക്ക് ആദ്യം ലഭിച്ച എഴുത്തോല ,ഉമ്മ ആരെയോ കൊണ്ട് കമ്പോളത്തില്‍ നിന്ന് വാങ്ങി ച്ചു തന്നതാണ്. കളരിയില്‍ വച്ച് ആശാന്‍ അതിന്റെ തണ്ട് മുറിച്ചു മണലിലെ അക്ഷരങ്ങള്‍ മായ്ച്ചു കളയുന്ന സൂത്രം കാണിച്ചു തന്നു. പിന്നെ ഓല വാങ്ങുമ്പോള്‍ ദൃഡമായ തണ്ട് നോക്കിയെടുക്കാന്‍ ഞാന്‍ പഠിച്ചു. ജയയുടെ വികൃതികള്‍ ഒന്നും കാണുന്നില്ലല്ലോ എന്ന് വിചാരിച്ചി രിക്കു മ്പോഴാണ് വിജയ ദശമി യുമായി വന്നത്. ഇന്ന് വിജയ ദശമി ആണെന്ന് വീട്ടില്‍ നിന്ന് മക്കള്‍ വിളിച്ചു പറയുക ആയിരുന്നു. ഇവിടെ ഒന്നുമില്ല .ആശംസകള്‍

Anonymous said...

nice

Rajnath said...

വളരെ വൈകി ആണെങ്കിലും ഏന്റെയും വിജയ ദശമി ആശംസകള്‍.........

ജയലക്ഷ്മി said...

നന്ദി സുഹൃത്തുക്കളെ...

Anonymous said...

കുഞ്ഞുമക്കൾക്ക്‌ വിജയദശമി ആശംസകൾ 😍😍