April 17, 2011

വഴിയോരക്കാഴ്ചകള്‍

       ആകെയൊരു നാട്ടിന്‍പുറത്തിന്റെ ഭംഗിയാണ് എന്‍റെ നാടായ പള്ളിക്കലിനു.അതുകൊണ്ട് തന്നെ എന്തിനും ഏതിനും അടൂരിലേക്ക് പോകാനുള്ള ഒരു പ്രവണത എന്നും പള്ളിക്കല്‍, പയ്യനല്ലൂര്‍ നിവാസികള്‍ക്കുണ്ട്. ശ്രീ പാര്‍ത്ഥ സാരഥിയുടെ സ്വന്തം മണ്ണായ അടൂരിലേക്ക് വിരളമായി മാത്രം എത്തിപ്പെടുന്ന ഒരു അതിഥിയാണ് ഞാന്‍.          ഏറെ പരിചിതമായ മുഖങ്ങളും സ്ഥാപനങ്ങളും ഒന്നും അവിടെ ഇല്ലാത്തതുകൊണ്ടാകാം, അടൂര്‍ യാത്രകള്‍ മിക്കവാറും ഒറ്റയ്ക്ക് തന്നെ.രാവിലെ ഒന്‍പതു മണിക്ക് പള്ളിക്കല്‍ നിന്നുള്ള 'നമശിവായ' ബസില്‍ കയറിപ്പറ്റിയാല്‍ 9 .20 നു അടൂരെത്തും. പാര്‍ത്ഥ സാരഥി ക്ഷേത്രമാണ് ആദ്യത്തെ ലക്‌ഷ്യം. കൃഷ്ണനോടുള്ള ഇഷ്ടം കുറച്ചു കൂടുതലായതുകൊണ്ട് അവിടെ ചെന്ന് സുഖവിവരങ്ങള്‍ തിരക്കതിരിക്കാന്‍ തോന്നാറില്ല. മൂന്നു നിറങ്ങളില്‍ ഉള്ള ആമ്പല്‍പൂക്കള്‍ വിരിയുന്ന അമ്പലക്കുളവും, അതിന്റെ പടവുകളും, ഗോപുരവും ഒക്കെകൂടി അമ്പലത്തിനു ഒരു പ്രൌഡി തന്നെയാണ്.മഹാഭാരത യുദ്ധത്തില്‍ കര്‍മ്മം മറന്നു നിന്ന അര്‍ജുനന് 'മാര്‍ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം' എന്ന് എന്ന് ഉപദേശിച്ച പാര്‍ത്ഥ സാരഥിയാണ് പ്രതിഷ്ഠ.ഒരു ദര്‍ശനം കൊണ്ട് മനസ്സില്‍ നിറയുന്ന ചൈതന്യമുള്ള വിഗ്രഹം. അതുകൊണ്ട് തന്നെ അമ്പലദര്‍ശനം ഒഴിവാക്കാറില്ല.
      ഒരുപക്ഷെ പറ്റിയില്ലെങ്കില്‍ , റോഡരുകില്‍ ഉള്ള കാണിക്കവഞ്ചിയില്‍ ഒരു നാണയം എങ്കിലും ഇടാറുണ്ട്. വഞ്ചിക്കു ചുറ്റും വഴിയോര കച്ചവടക്കാര്‍ നിറഞ്ഞപ്പോള്‍ ഞാന്‍ ഒരു കൊച്ചു സഹായിയെ കണ്ടെത്തി,കാണിക്ക ഇടാന്‍. പേര് മിന്നു, നാലാം ക്ലാസില്‍ പഠിക്കുന്നു.അവിടെ കുടയും ചെരിപ്പും ഒക്കെ നന്നാക്കാന്‍ ഇരിക്കുന്നവരുടെ കൂട്ടത്തിലെ ഒരു ചേച്ചിയുടെ മകളാണ്. എന്നെ ദൂരെ കാണുമ്പോള്‍ തന്നെ ഓടിവരുന്ന അവള്‍ക്കു കൊടുക്കാന്‍ ചിലപ്പോഴൊക്കെ ഒരു മിഠായി കയ്യില്‍ കരുതാറുണ്ട്‌.
    കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെരുപ്പ് തൈപ്പിക്കാനായി അവിടെ ചെന്നപ്പോള്‍ മിന്നു നല്ല തിരക്കില്‍.ഓടിവന്നു നാണയം വാങ്ങി വഞ്ചിയില്‍ ഇട്ടു. മിഠായിയെപ്പറ്റി ചോദിച്ചത് പോലും ഇല്ല. ആള്‍ അവിടെ നില്‍ക്കുന്ന നാട്ടുമാവിന്റെ ചുവട്ടിലാണ് സദാസമയവും. മാങ്ങ പഴുത പൊഴിഞ്ഞു തുടങ്ങി. മിന്നുവിന്റെ അമ്മ അവള്‍ക്കു ഒരു സഞ്ചി തന്നെ കൊടുക്കേണ്ടിവന്നു, മാമ്പഴം പെറുക്കാന്‍.
    ഇടയ്ക്ക് കുറച്ചു സമയം കണ്ടെത്തി മിന്നു വന്നു, കഥകള്‍ പറയാന്‍. പിന്നെ ഒരു recomendation കൂടി, "ചേച്ചിയെ എളുപ്പം വിടണേ അമ്മെ" ന്നു. പറഞ്ഞു തുടങ്ഗ്യപ്പോഴേക്കും രണ്ടു മാമ്പഴം പൊഴിഞ്ഞു വീണു.കുട നന്നാക്കാന്‍ ഇരിക്കുന്ന വേറൊരാള്‍ കൂടി വന്നെങ്കിലും അയാള്‍ക്ക്‌ മുന്‍പേ അവള്‍ അത് രണ്ടും കൈക്കലാക്കി. അയാളും വിട്ടുകൊടുത്തില്ല. കയ്യില്‍ പിടിച്ചുനിര്‍ത്തി വാങ്ങാനായി ശ്രമം.മിന്നുവിന്റെ അമ്മ, പക്ഷെ അയാളെ വിലക്കി. മാമ്പഴം രണ്ടും അയാള്‍ക്ക്‌ കൊടുത്തിട്ട് മിന്നുവിനെയും വിളിച്ചു തിരിച്ചുവന്നു.
        "മാങ്ങ വേണേല്‍ അവളോട്‌ ചോദിച്ചാല്‍ മതി, തന്നിലെങ്കില്‍ എന്നോട് പറഞ്ഞോ. കുട്ടിയുടെ ദേഹത്ത് തൊട്ടു കളിക്കണ്ട." മിന്നുവിന്റെ അമ്മ അയാളോട് പറഞ്ഞു. മിന്നുവിനും കിട്ടി കുറച്ചു വഴക്ക്.
   തിരിച്ചു വന്നിരുന്ന് ചെരുപ്പ് തുന്നുന്നതിനിടയില്‍ അവര്‍ വിഷമം "ഇവരെയാരെയും വിശ്വസിക്കാന്‍ പറ്റില്ല മോളെ. ജീവിക്കാന്‍ വേണ്ടിയാ ഈ കൊച്ചിനെയും കൊണ്ട് ഇവിടെ വന്നിരിക്കുന്നത്. ആരെയ ഇക്കാലത്ത് വിശ്വസിക്കുക?."
"നാളെ ഇവിടെയെന്തെങ്കിലും ഇല്ലെങ്കില്‍ ഞാന്‍ അവനോടു ചോദിക്കേണ്ടി വരും. പക്ഷെ അതിനുവേണ്ടി.."
പിന്നെ അവരൊന്നും പറഞ്ഞില്ല. എനിക്കും പറയാന്‍ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ അപ്പോള്‍ ഒര്തതെല്ലാം ആ അമ്മയെ കുറിച്ചായിരുന്നു.'മിന്നുവിന്റെ അമ്മ' എന്നുമാത്രം ഞാന്‍ കരുതിയ അവര്‍ക്ക് ആദ്യമായി ഒരു വ്യക്തിത്വം ഉണ്ടാവുകയായിരുന്നു, എന്‍റെ മനസ്സില്‍....
 തിരിച്ചു പോരുമ്പോള്‍ ബാക്കി തന്ന 20 രൂപയില്‍ പത്തു രൂപ അവള്‍ക്കു ബാലരമ വാങ്ങാന്‍ കൊടുത്തു. അമ്മയുടെ അടുത്തിരുന്നു വായിക്കണം എന്ന് പറഞ്ഞപ്പോള്‍ അവരെന്ന നോക്കി ചിരിച്ചു.

എനിക്ക് ചുറ്റും കാവലായി നില്‍ക്കുന്ന കുറെ മുഖങ്ങള്‍ ആയിരുന്നു അപ്പോള്‍ എന്‍റെ മനസ്സില്‍....

9 comments:

Anu said...

ഈ സ്ഥലം ഒരിക്കലും എനിക്കും മറക്കാന്‍ കഴിയില്ല ,,,,,,,,,,,,,,,,,,,,,,,,,,,,,

Anu said...

പട്ടിണി കോലങ്ങള്‍ വിശപ്പിനു വേണ്ടി പൊരുതുന്ന ജെന്മങ്ങള്‍ ...
നിനിലൊരു ഞാനും എന്നിലൊരു നിയും ഉണ്ടെന്ന വിശ്വാസങ്ങള്‍ തെറ്റിയ കാലം ,,,
നാളെ ദുഖത്തിന്റെ കയ്പ്നിര്‍ കുടിച്ചേ പറ്റു
ഞാനും നിയും നമ്മളും ...............

Lipi Ranju said...

ആ കുഞ്ഞിന്റെ ഭാവിയെന്താകും! മിന്നുവും അമ്മയും മനസ്സില്‍ ഒരു വേദനയായി നില്‍ക്കുന്നു...

manu said...

നന്നായി ജെ..
മറ്റൊരാളിന്റെ നിസഹായാവസ്ഥ കാണുമ്പോഴാണ് നമ്മുടെ ചുറ്റുമുളവരെ പറ്റി ഓര്‍മവരിക.

prasobh krishnan adoor said...

അമ്പല കുളത്തിന്റെ വടക്കേ മതില്‍ ചില വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ താവളം ആണ് . ചങ്ക് പൊടിയുന്ന കാഴ്ചകളും രസകരമായ കാഴ്ചകളും ഏറെ ഉണ്ടാകും . പിന്നീടു ഒരിക്കല്‍ എഴുതാംവിശദമായി

ജയലക്ഷ്മി said...

@അനോജ്,
നിന്നില്‍ ഒരു ഞാന്‍, എന്നില്‍ ഒരു നീ..അതൊക്കെ ഇന്ന് വെറും വാക്കുകള്‍ മാത്രം ആണ്. അക്ഷരങ്ങള്‍ കൊണ്ടു അമ്മാനമാടാന്‍ കഴിയുന്നവന്റെ തൂലികയ്ക്ക് കടുപ്പം കൂട്ടാനോ അല്ലെങ്കില്‍ വെറും വാക്ക് പറയുന്നവര്‍ക്ക് മറ്റുള്ളവരുടെ മനസിലേക്ക് ഇടിച്ചു കയറാനോ ഉപയോഗിക്കാവുന്ന നല്ല നല്ല വാക്കുകള്‍. അതിനപ്പുറം ഒരു അര്‍ത്ഥം ഇന്ന് ഇവയ്ക്കൊന്നും ഇല്ല.
ഈ കാഴ്ചകള്‍ ഒക്കെ കണ്ടു വേദനിക്കുന്നവരും ഇന്ന് കുറവല്ലേ?
@ ലിപിചെച്ചീ,
ആ ചിന്ത എന്‍റെ മനസിലും ഉണ്ട്. ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ എന്ന നിസഹായാവസ്ഥയും. കുട്ടിത്തം നിറഞ്ഞ ആ മുഖത്ത് എപ്പോഴെങ്കിലും നിഴലിക്കാന്‍ പോകുന്ന അരെക്ഷിതാവസ്ഥ ഓര്‍ക്കാന്‍ പോലും ആകില്ല.

ജയലക്ഷ്മി said...

@മനു,
അതെ, എനിക്ക് അപ്പോള്‍ എന്‍റെ ജീവിതത്തില്‍ ഒപ്പം നില്‍ക്കുന്നവരെ , എപ്പോഴെങ്കിലും ഒക്കെ ഒരു സംരക്ഷകന്‍ എന്ന രീതിയില്‍ കണ്ടവരെ ഒക്കെ ഓര്‍മ വന്നു. ഞാന്‍ എത്ര സുരക്ഷിതയാണ് എന്നോര്‍ത്തു.
പിന്നെ, നീ പേര് ചുരുക്കി ജേ ആക്കിയോ വീണ്ടും? എന്നിലെ എനിക്കിഷ്ടപ്പെട്ട ലക്ഷ്മിയെ കളയല്ലേ...
@പ്രശൊഭ് ഏട്ടന്‍,
ഞാന്‍ ഓര്‍ക്കുന്നു, ഒരിക്കല്‍ അങ്ങനെ ഒരു രചന ഏട്ടന്റെ ബ്ലോഗില്‍ ഉണ്ടായിരുന്നു. ലിങ്ക് ഇതില്‍ ചേര്‍ക്കുന്നതില്‍ വിരോധം ഇല്ല എന്ന് കരുതുന്നു.
http://aralipoovukal.blogspot.com/2011/01/blog-post_02.html
വീണ്ടും അത്തരം രചനകള്‍ പ്രതീക്ഷിക്കുന്നു.

വായിച്ചു പോയ സുഹൃത്തുക്കള്‍ക്കും നന്ദി.

Saj said...

Othiri vedanipichu ee post,namukkorotharkum enthu cheyyan pattum ennu chindikkuka...""annan kunjum thannalayathu""

ജയലക്ഷ്മി said...

@സജി..
വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.