മഴ....
നിനക്കെന്നും ഒരായിരം നിറങ്ങള്‍ ആണ്.
നേര്‍ത്ത വിഷാദം മൂടുന്ന ചെറു തുള്ളികള്‍ ആയി പെയ്ത്......
ചെറു ചിരിയുടെ ഒച്ച മുഴങ്ങുന്ന ചാറ്റല്‍ മഴയായി.....
പിന്നെ കുസൃതിയുടെ തൂവാന തുള്ളികളാല്‍ എന്നെ നനയ്ക്കുന്ന മഴ...
അതെ....
ചിലപ്പോള്‍ ഓര്‍മ്മകള്‍ കഥ പറയുന്നത് മഴക്കാലത്താനെന്നു തോന്നും...
മറ്റു ചിലപ്പോള്‍ മുറ്റത്ത് നിന്നെന്തോ പറയാന്‍ വെമ്പുന്ന മഴ...
പ്രിയപ്പെട്ടതിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന, പാട്ട് കേള്‍ക്കാന്‍ കൂട്ടിരിക്കുന്ന,
ജനല്‍ പാളികള്‍ക്കപ്പുറം നിന്ന് ഞാന്‍ കൂടെ ഉണ്ടെന്നു പതുക്ക പറയുന്ന....
മഴ.....
പിന്നെപ്പോഴോ....
പെയ്തൊഴിയുമ്പോള്‍......
നേര്‍ത്ത തണുപ്പും, ഇരമ്പലും, മുഖത്തേക്ക് തെറിച്ച തൂവാന തുള്ളികളും ബാക്കിയാക്കി
തിരിച്ചു പോകുമ്പോള്‍...
പറയാന്‍ ബാക്കി വയ്ച്ച ഒരായിരം കാര്യങ്ങള്‍ മനസിലൊതുക്കി നീ വിടപറയാന്‍ നില്ക്കവേ...
ഞാന്‍ കാത്തു നില്ക്കട്ടെ.....
ഒന്നും പറയാന്‍ ഇല്ലാത്ത അത്ര വെറുതെ.....
നീ ബാക്കി വച്ച ഈ മുത്തുമണികള്ക്കൊപ്പം....
സ്നേഹപൂര്‍വ്വം......
11 comments:
മേഘമായി പോയ ജലാശയങ്ങള്‍ മാനത്ത് വിതുമ്പി നില്‍ക്കെ...
വിണ്ണില്‍ നിന്നും മണ്ണിലേക്ക്.... കാറ്റിന്റെ കൈകളില്‍ അമ്മാനമാടി...
എന്നാണ് ആ പെരുമഴ പെയ്തൊഴിയുക?
മഴക്ക് പറയാനിനി ഒരുപാട് കാര്യങ്ങളുണ്ടാകും..പക്ഷേ മഴക്ക് വേണ്ടി കേഴുന്ന ഒരു ജനതയെ വേറൊരു ലോകത്ത് കാണാം
മനസ്സിലൊരു നേർത്ത മഴ പെയ്തിറങ്ങിയ പ്രതീതി.. മഴ എന്നെ എന്നും കൊതിപ്പിച്ചിട്ടേയുള്ളു...ജനലഴികൾക്കിപ്പുറം നിന്നവളെ നോക്കുന്ന എന്നെ കൊതിപ്പിച്ച് ഓടിപ്പോകും.. ഒന്നു തൊട്ടോളൂ എന്നു പ്രലോഭിപ്പിച്ച്, കൈ നീട്ടുമ്പോഴേക്കും കുണുങ്ങിച്ചിരിച്ച് അവൾ ഓടി അകന്നിട്ടുണ്ടാവും...എങ്കിലും എന്തിനോ വേണ്ടി അവളെ വീണ്ടും കാത്തിരിക്കും...നല്ലൊരു മഴ പോസ്റ്റ് ജയ
മഴ വല്ലാത്ത ഒരനുഭുതി ആണ് മനുഷ്യന് നന്നായിട്ടുണ്ട് ലെക്ഷ്മി മഴ.....
ലക്ഷ്മി കടലാസും തൂലികയും കയ്യില്‍ എടുത്താല്‍ ഇതൊന്നുമല്ല ഇതിനു അപ്പുറം വരും എന്ന് അറിയാം .....പക്ഷെ ഇത്തവണ ഒന്ന് തിടുക്കപ്പെട്ടു ഇട്ടിട്ടു പോയോ എന്ന് തോന്നി .......സമയക്കുറവ് തന്നെ കാരണം
nice photos.
@വെള്ളരിപ്രാവ്, പെയ്തോഴിയുന്നത് വീണ്ടും ഒരു ഊഷരതയുടെ നിശാ സ്വപ്നങ്ങളിലേക്ക് ആണെകില്‍ മഴ പെയ്തൊഴിയാതിരിക്കട്ടെ.. നന്ദി സുഹൃത്തേ..
@ കിച്ചു, അങ്ങനെയും ഉണ്ടൊരു ലോകം, വിദൂരമാല്ലാതെ. ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കപ്പുറം നാം തന്നെ കണ്ടറിയേണ്ട ലോകം. പ്രകൃതിയുടെ ഈ നന്മകള് നഷ്ടമാവില്ല എന്ന് തന്നെ പ്രത്യാശിക്കാം നമുക്ക്.
@ സീതെച്ചീ, അതൊക്കെ അവളുടെ കുസൃതിയല്ലേ. ഒടുക്കം പിണങ്ങി മാറി നില്ക്കുമ്പോള് തൂവാന തുള്ളികളാല്‍ കവിളത്ത് തൊടുന്നത് ആ പിണക്കം മാറ്റാനാകും...നന്ദി ചേച്ചീ..
@രാജ്നാഥ് ചേട്ടാ, അതെ, മഴ ഒരു അനുഭൂതിയാണ്, പറഞ്ഞു തീര്‍ക്കാന്‍ ആവാത്ത ഒന്ന്. നന്ദി.
@ലിനു, അത് സത്യം തന്നെ. കുറച്ചൊരു തിടുക്കത്തില്‍ ആയിരുന്നു. നേരിട്ട് എഴുതിയതിന്റെ പോരായ്മകള്‍ ഉണ്ട് അല്ലേ? മഴ പെയ്യുമ്പോള്‍ അറിയാതെ ഇങ്ങു പോരും... തിരക്കുകള്‍ക്കിടയ്ക്കും. അഭിപ്രായത്തിനു നന്ദി.
@ മനു, നന്ദി.
മനസ്സില്‍ ആര്‍ദ്രതയുടെ മഴ പെയ്തൊഴിയാതിരിക്കട്ടെ....
onnu 2 samsayangal chodhichotte... enganeya picture num kavithakalkkum boder kodukkunath.. plz help me...
jobypdm@gmail.com
@മഴയിലൂടെ...
ജോബീ.. അത് ബ്ലോഗിലെ design option ഇല് കിട്ടുന്ന സൌകര്യങ്ങള്‍ ആണ്. അതില്‍ advanced എന്ന option ഉപയോഗിച്ച് നോക്കൂ. border കൊടുക്കാന്‍ അത് സഹായിക്കും.
ഇനിയും പറ്റിയില്ലെങ്കില്‍ ചോദിയ്ക്കാന്‍ മടിക്കണ്ടാ സുഹൃത്തേ.
ഇടയ്ക്കു എവിടെ ഒക്കെയോ കവിതയുടെ ഒരു ഒഴുക്ക് നക്ഷ്ട്ടമായി എന്നു തോന്നി ,എന്റെ തോന്നല്‍ ആകാം . . . .എങ്കിലും ഒരു ചാറ്റല്‍ മഴ നനയുന്ന സുഖം ഉള്ള കവിത
Post a Comment