നിന്‍ നെഞ്ച് തുടിക്കുമ്പോള്‍ തളരും മനസിനും,
നിന്‍റെ വാക്കിനായെന്നും കൊതിക്കും കര്‍ണങ്ങള്‍ക്കും
നീയെന്തു നല്‍കും എന്നെ പിരിഞ്ഞു പോകുംനേരം.
ഇന്നലെയാരോ, ഇനി നാളെ മറ്റാരോ ജീവ-
നിങ്ങനെ നിനക്കെന്നു ഞാനറിയാതെ പോയി,
എനിക്കീ ദിനം മാത്രം, എങ്കിലും വെറുക്കാതെ
ഇന്ന് ഞാന്‍ ആരാധിക്കും എന്‍ സ്നേഹസ്വരൂപത്തെ.
ഇനി കാണുവാനല്ല, കൊഴിയും ദിനങ്ങളില്‍,
ഓര്‍ത്തു വക്കുവാനെന്റെ മനസ്സില്‍ കൊണ്ടാടുവാ-
നിതിരിയോര്‍മ്മ മാത്രം, പ്രിയമാപ്പെരും, പിന്നെ
പറയാതെന്തോ കേള്‍ക്കും നിശബ്ദ നിമിഷവും.
മറക്കാന്‍ കഴിയില്ലായിരിക്കാം, പകല്‍ പോലെ
തെളിയും ചിത്രങ്ങളെ, നിത്യത നേടും വരെ
എങ്കിലും സഖേ, എന്‍റെ വരികള്കിടയിലാ-
മൌനരാഗത്തിന്‍ ബീജമോളിച്ചു കിടക്കുന്നു.
നിനക്കായ് കുറിച്ചവ, നീയൊന്നു കണ്ടീടാതെ
നിന്‍ വിരലറിയാതെ , നിന്‍ നാവിലുടക്കാതെ
എന്റെ മൌനത്തിന്റെ അന്തരാത്മാവിങ്കല്‍ നീ-
ന്നെരിയുന്നു, ഞാനും കൂടെയിന്നുരുകുന്നു.
No comments:
Post a Comment