January 31, 2011

പി. എസ്. സി.'കുട്ടി' കളികള്‍


     പി എസ് സി പരീക്ഷകളിലെ പ്രശ്നങ്ങളും തട്ടിപ്പുകളും ഒഴിവാക്കാനും സമയ നഷ്ടം കുറയ്ക്കാനുമായി ആവിഷ്കരിച്ച പുതിയ രീതിയാണ് ഓണ്‍ ലൈന്‍ അപേക്ഷകള്‍.പഴയ ചുവന്ന മഷിയില്‍ അച്ചടിച്ച പി.എസ്.സി അപേക്ഷാഫോം ഇപ്പോള്‍ കാണ്മാനെയില്ല. എവിടെയും ഓണ്‍ ലൈന്‍ അപ്ലിക്കേഷന്‍ തന്നെ. എല്ലാ ഇന്റര്‍നെറ്റ്‌ കഫെകളിലും സ്റ്റുഡിയോകളിലും പി.എസ്.സി തിരക്ക് തന്നെ.
    സംഭവം ഫോട്ടോ അപ്പ്‌ ലോഡിംഗ് ആണ്. സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്ത് പത്തും അമ്പതും കോപ്പി എടുക്കാന്‍  വരെ  നൂറു രൂപ മതിയായിരുന്ന ഇന്നലെയില്‍ നിന്നും സോഫ്റ്റ്‌ കോപ്പി ഇമേജ് (വേറെ ഒന്നുമല്ല, ഫോട്ടോ തന്നെ) സി ഡി യിലേക്ക് മാറ്റി തരുന്നതിനു 90 മുതല്‍ 150 രൂപ വരെ വാങ്ങുന്ന ഇന്നില്‍ എത്തിക്കഴിഞ്ഞു നമ്മള്‍.പണ്ടു എടുക്കുന്ന പോലെ ഫോട്ടോ എടുത്ത് അത്യാവശ്യം മിനുക്ക്‌ പണിയും ചെയ്തു തന്നെയാണ് ഇപ്പോഴും തരുന്നത്. ആകെയുള്ള വ്യത്യാസം ഒരു അളവ് (150 x 200 pixels ) തന്നിട്ടുണ്ട് എന്നതും പേരും തീയതിയും ചേര്‍ക്കണം എന്നതുമാണ്‌. സി ഡി ക്ക് വില 10 രൂപ. ഫോട്ടോ എടുത്താല്‍ ഒരു ഷീറ്റിന്റെ പ്രിന്റ്‌ ഔട്ട്‌ നു 20 രൂപയോളം ചിലവായാലും 100 രൂപയ്ക്കു  ഫോട്ടോ തരുമായിരുന്നവര്‍, ആ ഫോട്ടോ തന്നെ സി ഡി യില്‍ ആക്കി തരുമ്പോള്‍ വില 120 ആകും. ഇതിന്‍റെ കണക്കു ചിന്തിച്ചെടുക്കാന്‍ പറ്റുന്നതില്‍ അപ്പുറം.
    ഇനി ഫോട്ടോയുമായി യാത്ര ഇന്റര്‍നെറ്റ്‌ കഫെയിലേക്ക്. ബാര്‍കോഡ് എഴുതി വക്കാന്‍ പി എസ് സി പറഞ്ഞപ്പോള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ പറയുന്നത് അപേക്ഷയുടെ പ്രിന്റ്‌ ഔട്ട്‌ എടുത്തു സൂക്ഷിക്കാന്‍ ആണ്.ഒരു മണിക്കൂര്‍ നെറ്റ് ഉപയോഗിക്കുന്നതിനു 25 മുതല്‍ 40 വരെയാണ് ഈടാക്കുന്നത്. എത്ര പതുക്കെ ടൈപ്പ് ചെയ്താലും ഒരു അപേക്ഷാ കൊടുക്കാന്‍ 15 മിനിറ്റ് മതിയാകും. (അങ്ങനെ പതുക്കെ കുത്തികളിക്കാനൊന്നും അവര്‍ സമ്മതിക്കില്ല, അത് വേറെ കാര്യം.) പ്രിന്റ്‌ ഔട്ടിനു പണ്ടു 7 രൂപ, ഇപ്പോള്‍ പ്രിന്‍റര്‍ നു പകരം ഫോട്ടോസ്റാറ്റ് തന്നെ ഉപയോഗിക്കുന്നത് കൊണ്ടു 3 രൂപ (കളര്‍ അല്ല ). കണക്കെന്തായാലും ഒരു അപേക്ഷ കൊടുത്ത് പ്രിന്റ്‌ ഔട്ട്‌ എടുത്താല്‍, റോഡരുകിലെ കച്ചവടക്കാര്‍ പറയുന്ന പോലെ "ഫിക്സഡ് റേറ്റാ മാഷേ".  അത് 20 മുതല്‍ 30 വരെ ആകും, സ്ഥാലം അനുസരിച്ച്.
    ഹോ!!!! കഴിഞ്ഞു എന്ന് ആശ്വസിക്കാന്‍ വരട്ടെ. ഇനിയുമുണ്ട് പരിപാടി.admit card വരാനുണ്ടേ. അതിന്‍റെ ചാര്‍ജ് ഒന്നും ആയിട്ടില്ല. കാണാന്‍ പോകുന്ന പൂരം പറഞ്ഞു അറിയിക്കണോ?
    പണ്ടു പോസ്റ്റ്‌ ഓഫീസില്‍ പോയി 10 രൂപ കൊടുത്ത് അപേക്ഷ വാങ്ങി പൂരിപ്പിച്ചു 5 രൂപയുടെ സ്റാമ്പ് ഒട്ടിച്ചു അയച്ചാല്‍ ഹാള്‍ ടിക്കറ്റ് വീട്ടില്‍ എത്തും.ടൈപ്പ് ചെയ്തിട്ട് സ്ക്രോള്‍ ബട്ടണില്‍ ഒന്ന് തോട്ടുപോയാല്‍ ആള് മാറിപ്പോകും എന്ന് പേടിക്കാതെ സുഖമായി പൂരിപ്പിക്കാം. ഇപ്പോള്‍ പറയാന്‍ ഒരു കാര്യം ഉണ്ട്...."ഓ..കാലം മാറിപ്പോയി" എന്ന്.ഇനി വിശ്വാസ്യതയുടെ പ്രശ്നമാണ് എങ്കില്‍, സ്വന്തമായി ഒരു തിരിച്ചറിയല്‍ രേഖ എങ്കിലും ഇല്ലാത്തവരല്ല ഇന്ന് പി. എസ്. സി പരീക്ഷ എഴുതാന്‍ വരുന്നവര്‍ ആരും.ഒരു ഫോട്ടോ സാക് ഷ്യപ്പെടുത്താന്‍ ആളും ഒരു തിരിച്ചറിയല്‍ രേഖയും മതി എന്നിരിക്കെ പി. എസ് സി ക്ക് മാത്രം അതില്‍ വിശ്വാസം ഇല്ലേ? ഇനി പരീക്ഷ കഴിഞ്ഞു വരാന്‍ പോകുന്ന വിവാദങ്ങള്‍ എന്തൊക്കെയാണാവോ?
   മാറ്റങ്ങള്‍ നല്ലത് തന്നെ. പക്ഷെ അത് പ്രക്രിയകളെ എളുപ്പമാക്കാന്‍ ആകണം.ലോകം മുഴുവന്‍ World Wide Web ഇല്‍ കുരുങ്ങുമ്പോള്‍ കേരള പി.എസ്.സി ക്ക് എന്തുകൊണ്ട് ആയിക്കൂടാ......അല്ലെ!!!

ഒന്ന് പറഞ്ഞോട്ടെ: അറിവിന്റെ പരിമിതിക്കുള്ളില്‍ നിന്നു എഴുതിയതാണ്. തെറ്റുണ്ടെങ്കില്‍ സദയം ക്ഷമിക്കണം.

4 comments:

Anonymous said...

വളരെ നന്നായി. ഉചിതമായ സമയത്ത് തന്നെ പോസ്റ്റ്‌ ചെയ്തു. ഇപ്പോള്‍ സാമൂഹ്യ പ്രശ്നങ്ങളില്‍ ആണല്ലോ? എന്ത് പറ്റി? ഇലക്ഷന്‍ മുന്‍ നിര്‍ത്തിയാണോ?

ജയലക്ഷ്മി said...

@പേരറിയാത്ത സുഹൃത്തേ.
അങ്ങനെ ഇലക്ഷന്‍ മുന്‍നിര്‍ത്തിയൊന്നും അല്ല, അമുഭവിച്ചു അറിഞ്ഞ, പറഞ്ഞു കേട്ട കാര്യങ്ങള്‍ പങ്കുവച്ചു എന്നേ ഉള്ളൂ.
ഉചിതമായ സമയത്ത് പോസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞു എന്ന് ഞാനും കരുതുന്നു.
വായിച്ചതിലും അഭിപ്രായങ്ങള്‍ പങ്കു വച്ചതിലും നന്ദി.
സ്നേഹപൂര്‍വ്വം..

ലിനു ആര്‍ കെ said...

മറ്റൊരു പ്രശ്നം .പണ്ടൊക്കെ അപേക്ഷിച്ചു കഴിഞ്ഞു വീട്ടില്‍ ഹാള്‍ടിക്കറ്റ് വരും .പോയി പരീക്ഷ എഴുതിയാ മതി .ഇന്ന് ചിലപ്പോള്‍ പരീക്ഷ കഴിഞ്ഞിട്ടാവും നമ്മള്‍ അറിയുക .പലര്‍ക്കും അങ്ങനെ സംഭവിച്ചു .അയച്ചു കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടാകും പരീക്ഷ .ഏറെ കുറെ അതിനെ പറ്റി നമ്മള്‍ മറന്നേ പോകും . കഴിഞ്ഞ മാര്‍ച്ച് ആദ്യ വാരം ഞാന്‍ ഒരു ടെക്നിക്കല്‍ എക്സാം എഴുതാന്‍ പോയി .രാവിലെ എട്ടു മണിക്കാണ് എക്സാം .ഐ ഡി കാര്‍ഡ് എല്ലാവരുടേം കയ്യില്‍ ഉണ്ടാരുന്നു .പക്ഷെ കോപ്പി ഇല്ല .ഇത്രയും രാവിലെ ഒരു ഫോട്ടോ സ്റ്റാറ്റു കടയും തുറക്കില്ല.ആളുകള്‍ കോപ്പി എടുക്കാന്‍ വേണ്ടി നെട്ടോട്ടം ആയിരുന്നു .പക്ഷെ കിട്ടിയില്ല .ഒത്തിരി പേര്‍ക്ക് എക്സാം എഴ്താന്‍ കഴിഞ്ഞില്ല .മാര്‍ച്ച് മുതല്‍ ഐ ഡി വേണമെന്ന് അലറി വിളിച്ച പി എസ്സ സി അതിന്റെ കോപ്പി വേണം എന്നതിന് വളരെ കുറച്ചു ഊന്നലെ നല്‍കിയുള്ളൂ .അത്യാവശ്യക്കാര്‍ ആ സമയത്ത് അടുത്ത കടയില്‍ നിന്ന് എടുത്തോളും എന്ന് അവര്‍ കരുതിക്കാണും .

ജയലക്ഷ്മി said...

@ലിനു അര കെ നായര്‍, ഇത് പറഞ്ഞത് നന്നായി. ഇല്ലെങ്കില്‍ ശനിയാഴ്ച ഞാനും പണി വാങ്ങിയേനെ.