January 10, 2011

ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ചായ

സ്ഥലം    : ഊട്ടി
സംഭവം : പി. ജി.സ്റ്റഡി (???) ടൂര്‍
 ഊട്ടി ലേകിന് ചുറ്റും കരങ്ങിയടിക്കാന്‍ ഒന്നര മണിക്കൂര്‍ സമയം തന്നിട്ട് teachers പോയി. പത്താം ക്ലാസ്സു മുതല്‍ " പറ്റിയാല്‍ ഊട്ടി, അല്ലെങ്കില്‍ ചട്ടി" എന്ന രീതിയിലാണ് ഈ ടൂര്‍ എന്ന പരിപാടിയുടെ ഒരു കിടപ്പ് തന്നെ. അതുകൊണ്ട് ഈവര്‍ക്കും ഉദഗമണ്ഡലം ചിര പരിചിതം. ഊട്ടിയിലെ "ഓരോ മണിയും അരിച്ചു പെറുക്കി" നടക്കുന്നതിനിടയില്‍, എല്ലാവര്ക്കും ഒരു ചായ മോഹം. തണുപ്പത്ത് ആര്‍ക്കാ തോന്നാത്തെ....? "ഫുടിക്കാന്‍ " വിളിച്ചാല്‍ മാത്രം ആരും ഒഴിയില്ലല്ലോ. കൂട്ടത്തില്‍ ഒരു ഗ്രൂപിനെ മാത്രം കാണുന്നില്ല. ബാക്കിയുള്ളവര്‍ (വിള കേട്ടാല്‍) പൊള്ളുന്ന കോഫിയുമായി കൂടി...
   ചായ കുടി കഴിഞ്ഞു, കപ്പ്‌ "യൂസ് മീ" ചേട്ടന് കൊടുക്കാന്‍ തുടങ്ങുമ്പോള്‍ ആണ് മുന്‍പേ കാണാതെ പോയ നാല് സുഹ്ര്‍ത്തുക്കള്‍ എത്തിച്ചേര്‍ന്നത്.
ഞങ്ങളെ തൊണ്ടി മുതലോടെ (കോഫി കപ്പ്‌ ) പിടികൂടി അവര്‍ വെല്ലു വിളിച്ചു.
"നീയൊക്കെ ഞങ്ങളെ വിളിക്കാതെ ഇവിടിരുന്നു ചായ കുടിച്ചു അല്ലെ, ഞങ്ങള്‍ ROYAL ആയിരുന്നു ചായ കുടിച്ചിട്ട് വരും. "
 ഭീഷ്മ പ്രതിജ്ഞ കഴിഞ്ഞു പോയ അവരുടെ പിന്നാലെ ഞങ്ങളും വിട്ടു. കാര്യം എന്താകും എന്ന് അറിയണമല്ലോ!!!! അത്യാവശ്യത്തിനു ഒരു ക്യാമറയും എടുത്തു.
  പറഞ്ഞത് വെറുതെ ആയിരുന്നില്ല. ഞങ്ങള്‍ നോക്കി നില്‍കെ റോഡ്‌ ക്രോസ് ചെയ്തു അപ്പുറത്തെ ഒരു ചില്ലിട്ട കടയിലേക്ക് വെച്ച് പിടിക്കുന്ന അവരെ കണ്ടു ഞങ്ങള്‍ കണ്ണില്‍ കണ്ണില്‍ നോക്കി. 'പുഷ്' എഴുതിയ ഒരു ഗ്ലാസ്‌ ഡോറും അതിന്‍റെ മുന്നില്‍ തൊപ്പി വച്ച സെക്യൂരിറ്റി ചേട്ടനും. അവിടെ എത്തിയിട്ട് തിരിഞ്ഞു ഞങ്ങളെ നോക്കിയാ അവരുടെ മുഖത്ത് ആ പഴയ NK  (പുച്ഛം, അതിന്‍റെ തനി എന്‍.എസ്.എസ്. ഭാഷ്യം).
NOW, CARD IS IN OUR TABLE.
കയറിപ്പോയത് വേറെ എങ്ങോട്ടും അല്ല. ഊട്ടിയിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പിലേക്കാണ്. " ഗംഭീരമായ ചായകുടിക്ക് ശേഷം നാല്‍വര്‍ സംഘം ബസില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ചെറിയ സംശയം.........
 ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ചായ കുടിച്ചാല്‍ കപ്പ്‌ കഴുകി കൊടുക്കണോ dearsssssssss.......

2 comments:

ജയിംസ് സണ്ണി പാറ്റൂർ said...

ഷോപ്പിന്റെ പേര് ഡ്യൂട്ടി ഫ്രീയെന്നല്ലേ
കപ്പ് കഴുകുക ഒരു ഡ്യൂട്ടിയല്ലേ. ചായ
കുടിച്ചപ്പോള്‍ ഡ്യൂട്ടി ഫ്രീയായി കിട്ടിയല്ലോ.

ജയലക്ഷ്മി said...

എല്ലായിടത്തെക്കാളും ഒരു ഡ്യൂട്ടി കൂടി ഫ്രീ ആയി ചെയ്യണോ എന്നാണ് ഉദ്ദേശിച്ചത്. ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും, അഭിപ്രായം പ്രകടിപ്പിക്കാന്‍ മനസ് കാട്ടിയതിലും നന്ദി, സര്‍.