May 30, 2011

ഇടവപ്പാതി

കുറെ കാലത്തേക്ക് ഇനി ഈ വഴി തിരിഞ്ഞു നോക്കില്ല എന്ന് ഉറപ്പിച്ചാണ് ബ്ലോഗിന്‍റെ വാതില്‍ ചാരി ഇറങ്ങിയത്‌. പക്ഷെ പടിപ്പുര കടക്കുന്നെനു മുന്നേ ഈ മഴ...
എന്നെ പിന്നെയും തിരിച്ചു കൊണ്ടുപോവുകയാണ്‌...മുറ്റത്തെക്കും തൊടിയിലേക്കും...

എനിക്കീ മഴയോടുള്ള ഇഷ്ടങ്ങള്‍ പലതാണ്...

മഴ പെയ്തു തിമിര്‍ക്കുന്ന പ്രഭാതങ്ങളില്‍ പുതപ്പിനുള്ളിലെ ഇത്തിരി തണുപ്പില്‍ മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍ ഒരിഷ്ടം...

മഴ തോരാത്ത പകലുകളില്‍ മുറ്റത്തും തൊടിയിലും കറങ്ങി നടക്കാന്‍; അതും ഒരിഷ്ടം..

മഴയുടെ തണുപ്പുള്ള വൈകുംനേരങ്ങളില്‍ ഒരു കപ്പ്‌ കാപ്പിക്കൊപ്പം ഇഷ്ടപ്പെട്ട പുസ്തകവും വായിച്ച് അരമതിലില്‍ തൂവാനത്തുള്ളികള്‍ നനഞ്ഞിരിക്കുന്നത് വേറൊരിഷ്ടം...

മഴയുടെ ശബ്ദതിനപ്പുറം വേറൊന്നും കേള്‍ക്കാന്‍ കഴിയാതിരിക്കുമ്പോള്‍ വെറുതെ മഴകണ്ടിരിക്കാനും ഇഷ്ടം..
.
ഇത്തവണ മഴ നനയാന്‍ കുട്ടനും കൂടി. ക്യാമറയില്‍ ഫോട്ടോ എടുക്കുക എന്ന് പറഞ്ഞാല്‍ എനിക്ക് പറ്റുന്ന പണി അല്ല.ഞാന്‍ എപ്പോഴും എന്‍റെ പാവം നോക്കിയ 5130 ന്‍റെ കണ്ണിലൂടെയാണ് ലോകം പകര്‍ത്തുക. അങ്ങനെ കിട്ടിയ കുറച്ചു ചിത്രങ്ങള്‍.... 

മഴനൂലുകള്‍...
മഴമുത്തുകള്‍..
ചേമ്പിലയിലെ കടല്‍.

പാവം പുള്ളി ചേമ്പ് ... വാട്ടര്‍ പ്രൂഫ്‌ അല്ല. നനഞ്ഞുപോയീ..

വെള്ളത്തുള്ളി...

ദാ...ഫ്ലാഷ് മിന്നീ..
മഴ പെയ്തു മാനം തെളിഞ്ഞ നേരം..
മഴ പെയ്തു മാനം തെളിഞ്ഞ നേരം..
വേരിന്റെ തുമ്പിലെ സൂര്യന്‍...

7 comments:

ചെറുത്* said...

ഈ മഴേടൊരു കാര്യം, വിട്ട് പോവാനും സമ്മയ്ക്കുല ;)

മഴനൂലുകള്...വെള്ളത്തുള്ളി...മഴ പെയ്തു മാനം തെളിഞ്ഞ നേരം..മറ്റുള്ളവയില്‍ നിന്ന് ഇവ മൂന്നും മികച്ച് നില്‍ക്കുന്നു

നല്ലൊരു മഴക്കാല ആശംസകള്‍..!!

സീത* said...

മഴ നിറഞ്ഞു പെയ്യട്ടെ സഖീ...നമുക്കിവിടെയിരിക്കാം...പടിവാതിൽ ചാരാതെ..ഇനിയൊരു യാത്രയ്ക്കൊരുങ്ങാതെ...

lrk said...

നല്ല ഫോട്ടോകള്‍ ......മഴയെയും വെറുതെ വിട്ടില്ല ...ഈ ബ്ലോഗില്‍ ഇനി എന്നും മഴ പെയ്യട്ടെ

Rajnath said...

needa kathirippinoduvil maza eathiyathinte sathoshamayirikum.korichoriyunna mazayathe ormmakalude nalla dinagal sammaniche oru maza kalam koodi ashamsikunnu. eni kurachu nalukalke vanal kinavukalke vida.pinne mazayude phottos ellam nannayittunde .venu photto shope padichathukonde ayirikum ella?

ജയലക്ഷ്മി said...

@ചെറുത്, ഒരു വഴിക്കിറങ്ങാന്‍ സമ്മതിക്കില്ല, അതാ ഇടവപ്പാതി.
നന്ദി ട്ടോ, മഴയാണെങ്കിലും കുടയും ചൂടി എത്തിയതിനു.
@സീത ചേച്ചി, പടിപ്പുരയില്‍ ഇരിക്കാം, പക്ഷെ തൂവാനതുള്ളികള്‍ നനയ്ക്കും....അപ്പോള്‍ തിരിച്ചു കുടക്കീഴില്‍ പോയോളിക്കില്ല എന്ന് സമ്മതിക്കണം.
ഇനി യാത്ര ഇല്ല.
@ലിനു, മഴ ഇവിടെ എന്നും പെയ്യും...നിര്‍ത്താതെ.
@രാജ്നാഥ് ചേട്ടാ, ഫോട്ടോഷോപ്പ് അല്ല ഇതെല്ലാം ഒറിജിനല്‍ തന്നെ. പേരെഴുതി എന്നെ ഉള്ളൂ. അത് വെറുതെ ഒരു രസം.

സീത* said...

പോവൂല്ലട്ടോ തിരികെ കുടക്കീഴിൽ...ഹിഹി...ഇബടിരിക്കാന്നേ നമുക്ക് ഒരു ചൂട് ചായയൊക്കെ കുടിച്ച്

ജയലക്ഷ്മി said...

@സീത ചേച്ചി,നിക്കറിയാം പോവില്ലാന്ന്. ചുമ്മാ ചോദിച്ചതല്ലേ. ;-)