Showing posts with label ആശംസകള്‍.. Show all posts
Showing posts with label ആശംസകള്‍.. Show all posts

December 31, 2011

പുതുവല്‍സരാശംസകള്‍




കാറ്റ് വീശുന്നു ചുറ്റും....
അകലാന്‍ കൊതിക്കുന്ന വര്‍ഷത്തിനു കൂട്ടായെത്തിയതാകും, ചിലപ്പോള്‍ അകന്നു പോകാന്‍ തുടങ്ങുന്ന ഈ അവസാനത്തെ പകലിന്റെ അടയാളമാകം...
വഴിയിലാകെ ചിതറിക്കിടക്കുന്ന ഓര്‍മകളുടെ കരിയിലകള്‍...
ചിലതൊക്കെ കാറ്റിനൊപ്പം അകന്നു പോയേക്കാം.
 മറ്റു ചിലത്....
 പാതയോരത്തെ ചെറു കല്ലിലോ, പണ്ടെന്നോ കാലിനെ നോവിച്ച കൂര്‍ത്ത മുള്ളുകളിലോ ഉടക്കി കിടക്കുന്നുണ്ടാകും...
വഴിയോട്ടു കടന്നിട്ടും തിരിഞ്ഞു നോക്കുമ്പോള്‍ കണ്മുന്നില്‍ തെളിയുന്ന ചിത്രങ്ങളായി അവയെന്നും നിലനില്‍ക്കട്ടെ....

പോകുന്ന വര്‍ഷം തന്ന നന്മകളെ മറക്കാതെ, ഓര്‍മകളെ മറയ്ക്കാതെ, ഒപ്പമുണ്ടായിരുന്നവരെ കൈ പിരിച്ചകറ്റാതെ, പുഞ്ചിരി വിരിയിക്കാന്‍ ഇത്തിരി സന്തോഷവും, സ്നേഹം തിരിച്ചറിയാന്‍ ഒട്ടൊരു കണ്ണീരും തരാന്‍ വരുന്ന പുതു വര്‍ഷത്തിനു സ്വാഗതം.
എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍...
സ്നേഹപൂര്‍വ്വം...

October 04, 2011

വിജയദശമി ആശംസകളോടെ.....


ഒത്തിരിയെന്തോക്കെയോ പറയാന്‍കൊതിക്കുന്ന ബാല്യത്തിന്‍റെ തുടക്കത്തിലെപ്പോഴോ കൂട്ടായി എത്തിയ അക്ഷരങ്ങള്‍. 
അത് പിന്നെ നമുക്കൊപ്പം വളര്‍ന്നു വാക്കുകളായി, വരികളായി....
പറയാന്‍, കേള്‍ക്കാന്‍ പിന്നെ മനസിനെ കുറിച്ചിടാന്‍ ഒക്കെ ഒപ്പമുള്ളപ്പോള്‍ മറക്കാന്‍ കൊതിച്ചാലും കഴിയാത്തതൊന്നു അവയല്ലേ...
മനസിലെവിടെയോ ചിതറി വീണ ബാല്യത്തിന്‍റെ  കയ്യൊപ്പ് പതിഞ്ഞ മണല്‍ തരികളില്‍ കൂടി ഒന്ന് വിരലോടിക്കുമ്പോള്‍...
അക്ഷരങ്ങള്‍ ആകുന്ന ഈശ്വരന്മാര്‍ക്ക് നന്ദിയോടെ.....
വിജയദശമി ആശംസകളോടെ.....
സ്നേഹപൂര്‍വ്വം...

December 31, 2010

പുതുവത്സരാശംസകള്‍.....

ഇന്നീ പകല്‍ കൂടി എരിഞ്ഞടങ്ങുന്നു.
    കുറെ സന്തോഷങ്ങളും, കുറച്ചു നൊമ്പരങ്ങളും, കണ്ടുമുട്ടലുകളും, പ്രതീക്ഷകളും, നിരാശകളും, സൌഹൃദങ്ങളും..... അങ്ങനെ ഈ ഒരു വര്‍ഷം എനിക്ക് തന്നതിനെയെല്ലാം ഭൂതകാലത്തിന്റെ കണക്കില്‍ എഴുതിത്തള്ളുകയാണ് കാലം..
ഇനി വരുന്ന മുന്നൂറ്റി അറുപത്തഞ്ചു ദിനങ്ങള്‍..
     ഓരോ പ്രഭാതങ്ങളും, പകലുകളും, സായന്തനങ്ങളും രാത്രികളും എനിക്കായ് കരുതുന്നത് എന്തെന്നറിയാതെ ഈ Diary യുടെ താളില്‍ പ്രതീക്ഷയുടെ മഷിയാല്‍ എഴുതുന്നു....
               " ജീവിതം തുടരും"
   ഈ പൊയ് മറയുന്ന വര്‍ഷം എനിക്ക് തന്ന ചെറിയ, ചെറിയ; വലിയ നേട്ടങ്ങളില്‍ ഒന്നാകാം ഇടയ്ക്കിടെ കൂട്ടുകാരോട് കഥകള്‍ പങ്കുവയ്ക്കാന്‍ കിട്ടിയ ഈ അവസരം. പോസ്റ്റ്‌ ഇട്ടാല്‍ ഉടന്‍തന്നെ " അന്നു ഞങ്ങളും നിന്‍റെ ഒപ്പം ഉണ്ടായിരുന്നു, അതൊന്നും മറന്നിട്ടില്ല" എന്ന് ഓര്‍മിക്കുന്ന എന്‍റെ കൂട്ടുകാര്‍ക്കും നന്ദി...
    പണ്ടു മുതല്‍ ആഗ്രഹിച്ചിട്ടുന്ടെങ്കിലും, എനിക്ക് ഒരു ബ്ലോഗില്‍ എന്ത് ചെയ്യാനാണ് എന്ന ചോദ്യം തടുത്തു നിര്‍ത്തി. ആദ്യമായി ഒരു ബ്ലോഗിന്‍റെ വിലാസം തന്നു അത് സന്ദര്‍ശിക്കാന്‍ പറഞ്ഞ പ്രിയപ്പെട്ട മുന്‍ഗാമി( മുന്‍പേ ഗമിക്കുന്നവന്‍) ക്ക് ഒരായിരം നന്ദിയോടെ........
പുതുവത്സരാശംസകള്‍.....
                                                                                 സ്നേഹപൂര്‍വ്വം.......