ചില്ലുജാലകവാതിലിന്‍ തിരശീല ഞൊറിയുമ്പോള്‍
മെല്ലെയൊന്നു കിലുങ്ങിയോ കൈ വളകളറിയാതെ
മഞ്ഞണിഞ്ഞൊരു പാതയില്‍...
മഞ്ഞണിഞ്ഞൊരു പാതയില്‍ മനസൊന്നു ചെല്ലുമ്പോള്‍
നെഞ്ചിലൂടെ പറന്നു പോയൊരു പൂങ്കുയില്‍ വെറുതെ
ഇല കുടഞ്ഞു തളിച്ച വഴിയുടെ ഇരുവശം നീളെ
മലരണിഞ്ഞു നിറഞ്ഞു ചില്ലകളവനു കണിയേകാന്‍
എത്ര സ്നേഹവസന്തചമയമണിഞ്ഞുവെന്നാലും
ഇന്നിതേവരെ ആയതില്ലൊരു ചെണ്ട് നല്കീടാന്‍
അവനൊരു ചെണ്ട് നല്കീടാന്‍....
കുളിരു കുമ്പിളില്‍ ഉള്ള തെന്നലിനെവിടെയും ചെല്ലാം
കളകളങ്ങളിലൂടെ ആഴിയെ നദികളും പുണരാം
മുരളിയൂതിയൊരിടയനരികെയിരുന്നു വെന്നാലും
മതിമറന്നുണരേണ്ട കൊലുസ്സിനു മൌനമോ എന്തോ
പുതിയൊരു മൌനമോ എന്തോ...
ഈ പാട്ടിനോട് ഇന്നെനിക്കൊരു പ്രത്യേക ഇഷ്ടം....