January 07, 2011

തീയില്‍ കുരുത്തത്.....

   സ്ഥലം ചന്ദ്രശേഖരന്‍ നായര്‍ സ്റെടിയം, തിരുവനന്തപുരം. ജൈവ വൈവിധ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ ആയി ഒരാഴ്ച അവിടെയുണ്ടായിരുന്നു. സമ്മേളനം തീരുന്ന ദിവസം ഉച്ചക്ക് ശേഷം കാര്യവട്ടം യൂനിവേഴ്സിട്ടി കോളേജിലെ  കുറച്ചു കൂട്ടുകരോടോപ്പമാണ് എക്സിബിഷന്‍ കാണാന്‍ പോയത്. പവലിയനില്‍ കൂടി നടക്കുമ്പോള്‍ തന്നെ ഗ്രൗണ്ടില്‍ വച്ചിരിക്കുന്ന ചെടികള്‍ ഞങ്ങളുടെ കണ്ണില്‍ പെട്ടു. തിരുവനന്തപുരത്ത് നിന്നും അടൂര് വരെ എതുന്നതിലും കൂടുതല്‍ സമയം വേണം അടൂര് നിന്നും എന്‍റെ സ്വന്തം തട്ടകമായ പള്ളിക്കല്‍ എത്താന്‍. എങ്കിലും, വിടര്‍ന്നു നില്‍ക്കുന്ന ചെമ്പനിനീര്‍ പൂക്കളെ പാടെ അവഗണിക്കാന്‍ തോന്നിയില്ല. എവിടെ പോയാലും ചെടികളും പുസ്തകങ്ങളും വാങ്ങുന്നത് ഒരു ശീലമായിപ്പോയി.
   പവലിയനിലെ കറക്കം കഴിഞ്ഞു ഞാനും, സുഹ്ര്‍ത്തുക്കള്‍ ആയ അനു , ടിന്‍സി ചേച്ചി,  ഷീന ചേച്ചി എന്നിവരുമായി ചെടി വാങ്ങാനായി ചെന്നു.കുട്ടനെ വിളിച്ചു പഴകുളത്ത്  വന്നു നില്‍കാം എന്ന് സമ്മതിപ്പിച്ചു. എനിക്കിഷ്ടപ്പെട്ട രണ്ടു നിറത്തിലെ റോസാ ചെടികള്‍ വാങ്ങി. അവരും കുറെ ചെടികള്‍ വാങ്ങി. അപ്പോഴേക്കും 'ഉടമസ്ഥന്‍ ചേട്ടന്‍' നല്ല ഫോമിലായി. ബംഗ്ലൂരില്‍ നിന്നും ചെടികളൊക്കെ കയ്യില്‍ വച്ചുകൊണ്ട് നടന്നാണ് വരുന്നത് എന്ന് വരെ പറഞ്ഞു. കാബേജിന്റെ തൈകള്‍ക്കിടയില്‍ നിന്നു ഒരു ചേച്ചിക്ക് കോളിഫ്ലവര്‍ വരെ എടുത്തു നല്‍കി. എന്നിട്ട് തൈ തിരിച്ചറിയുന്നതിനെ പറ്റി ഒരു ക്ലാസും എടുത്തു.
     അപ്പോഴാണ് ഒരേപോലെ അടുക്കി വച്ചിരിക്കുന്ന കുറെ കവറുകള്‍ ഞങ്ങള്‍ കണ്ടത്.
" ഇതിലെന്താ ചേട്ടാ, ഒന്നും നട്ടിട്ടില്ലേ?" ടിന്‍സി ചേച്ചിയുടെ സംശയം.
 ചേട്ടന്‍ ഒരു കവറില്‍ നില്‍ക്കുന്ന മുളക് തൈ കാണിച്ചു തന്നു.മുളക് കാണാനേ പറ്റില്ല. പ്ലാസ്റ്റിക്‌ കവറില്‍ വളര്‍ത്തുന്നത് ഭാഗ്യം. ഏതു തരo മുളകാണ് എന്നറിയാന്‍ ഒരു മാര്‍ഗവും ഇല്ല.എന്തായാലും വില അറിയാം എന്ന് കരുതി ചോദിച്ചു.
" ഒരു തൈക്ക് 10 രൂപ "
" ചേട്ടാ, 10 രൂപ നോട്ട് വീണാല്‍ ഇത് ചത്തു പോകുമല്ലോ?", ടിന്‍സി ചേച്ചിയും വിട്ടു കൊടുത്തില്ല.
ചേട്ടന്‍ ചുറ്റും നില്‍ക്കുന്നവരെ നോക്കി. എന്നിട്ട് വളരെ മയത്തില്‍," ഇപ്പോള്‍ നിങ്ങള്‍ക്ക് ഇതിന്‍റെ വില മനസിലാവില്ല, ഒരു കുട്ടിയും കുടുംബവും ഒക്കെ ആകുമ്പോള്‍ മനസിലാകും"
 അവിടുന്ന് തിരിച്ചു  ഹോസ്റെലിലേക്ക് വരാനായി യൂനിവേഴ്സിട്ടി  ബസില്‍ ഇരിക്കുമ്പോള്‍ ടിന്‍സി ചേച്ചിക്കൊരു സംശയം" അയാള് നമ്മളെ ഊതിയതാനോടീ?"
    എങ്ങനെയൊക്കെ ആയാലും രണ്ടു റോസാ ചെടികളും ഞാന്‍ വീട്ടില്‍ എത്തിച്ചു. വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ചെടി കണ്ടു അച്ഛനും കുട്ടനും പരിഹാസം തുടങ്ങി. നാട്ടില്‍ എങ്ങും കിട്ടാത്ത പോലെ 'അങ്ങ് തിരുവനന്തപുരത്ത്' നിന്നും കൊണ്ടുവന്ന പൂച്ചെടി അവര്‍ക്ക് അത്ര പിടിച്ചില്ല. ചെടി നട്ടിട്ടു വെള്ളം ഒഴിക്കാനായി ബക്കറ്റ്‌ എടുക്കാന്‍ വന്നപ്പോള്‍ അത് നിറയെ വെള്ളം, കുറെ ഇലയും കിടപ്പുണ്ട്. നേരത്തെ പിടിച്ചു വച്ചതാണ് എന്ന് കരുതി. "ഓരോ തുള്ളിയും അമൂല്യമാണ്‌, പെട്രോള്‍ അല്ല വെള്ളം" കഷ്ടപ്പെട്ട് വെള്ളം നിറഞ്ഞ ബക്കറ്റ്‌ മുറ്റത്ത്‌ കൊണ്ടുവന്നു, എന്നിട്ട് ചെടിക്ക് വെള്ളം ഒഴിച്ചു....
   സംഭവം ചൂട് വെള്ളം ആയിരുന്നു. കുളിക്കാനായി വെപ്പിലയോക്കെ ഇട്ടു തിളപ്പിച്ചത്. സത്യം പറഞ്ഞാല്‍ അത്ര ചൂടൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പോയില്ലേ വില. ചെടിയിലെ പൂമൊട്ട് പരീക്ഷണങ്ങളെ അതിജീവിച്ചു വിരിഞ്ഞു. "തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ല". പക്ഷെ, പൂവ് കാണുന്നവരെല്ലാം എന്നെ നോക്കി ചിരിക്കാന്‍ മാത്രം മറക്കില്ല. എന്തൊരു BBC നെറ്റ്‌വര്‍ക്ക്. ഫോട്ടോ എടുക്കാന്‍ ചെന്നപ്പോള്‍ അച്ഛന്‍റെ വക ഫ്രീ comment ..
" എന്തായാലും ഫോട്ടോ എടുത്തു വച്ചോ, അതിനി പൂക്കുന്ന മട്ടില്ല..."
.
തീയില്‍ കുരുത്തത്...

2011 ലെ ആദ്യ മഴ...


സോറി. ഇതിനൊന്നും മോഡല്‍ ആകാന്‍ എന്നെ കിട്ടില്ല...


ഒരു ചെമ്പനീര്‍....

സന്ധ്യയുടെ ഇരുള്‍ നിഴലില്‍...

4 comments:

manu said...

എന്റെ ഈ സുഹ്രത്തിനെ പറ്റി പറയാന്‍ പറ്റില്ല....
സൌഹൃദം എന്നത് അനുഭവിച്ചറിയാന്‍ കഴിഞ്ഞത് നിന്നില്‍ നിന്നാണ്. എന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ ആഘോഷിക്കാനും, വീഴ്ചകളില്‍ താങ്ങാവാനും, ലോകം മുഴുവന്‍ അകലുമ്പോള്‍ പുതിയ കുറെ മണ്ടത്തരങ്ങള്‍ വിളമ്പി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനും എല്ലാം നീ ഉണ്ടായിരുന്നു. പക്ഷെ, ഒരിക്കലും നിന്നെ പറ്റി ഞങ്ങളാരും ഓര്‍ത്തിട്ടുണ്ടാവില്ല. ചിലപ്പോള്‍ രണ്ടു അടിയുടെ കുറവുണ്ടെന്ന് തോന്നും. പക്ഷെ ചിലപ്പോള്‍ നിന്റെ കുറെ തമാശകള്‍ക്കും സന്ത്വനതിനും വേണ്ടി ആഗ്രഹിക്കും. ഇവളുടെ കണക്കില്‍ " വിരലില്‍ എണ്ണാവുന്നആള്‍ക്കാരോട് മാത്രമേ ഉള്ളു സ്നേഹം". അതില്‍ പൂവും, പാവക്കുട്ടിയും അവളുടെ കൃഷ്ണനും ഒക്കെ വരും എന്ന് മാത്രം.
എല്ലാത്തിനെയും പറ്റി അറിയാം, കുറച്ചെങ്കിലും. പക്ഷെ നമ്മള്‍ പറയുന്ന പൊട്ടത്തരങ്ങള്‍ വരെ വെറുതെ കേട്ടുകൊണ്ടിരിക്കും. ഒരിക്കലും വേദനിപ്പിക്കില്ല,അറിഞ്ഞുകൊണ്ട്. നമ്മുടെ സൌഹൃദത്തിനു അവള്‍ നല്‍കുന്ന പ്രായം ആദ്യം പരിചയപ്പെട്ട നിമിഷതിലെതാവും. അതുകൊണ്ട് സംസാരിക്കുമ്പോള്‍ ജാഡ വേണ്ട.നമ്മുടെ അടുത്ത് വെറും പോട്ടിക്കാളിയായി നില്‍ക്കും, ചിലപ്പോള്‍ സംസാരിക്കുന്നതു കണ്ടാല്‍ ഭയങ്കര ബുജി.മൂന്നു വര്‍ഷമായി നെറ്റ് ആയിരുന്നു ലക്‌ഷ്യം. കേട്ട് കേട്ട് ബോര്‍ അടിക്കുനതിനു മുന്‍പ് അത് കിട്ടി. ഇനി എന്താ പ്ലാന്‍ എന്ന് ദൈവത്തിനു അറിയാം. എന്തെങ്കിലും കാണാതിരിക്കില്ല. സ്നേഹത്തിനും പ്രണയത്തിനും സൌഹൃദത്തിനും അങ്ങനെ എന്തിനും ഏതിനും സ്വന്തമായി കുറെ നിയമങ്ങള്‍ ഉണ്ട്, പക്ഷെ എല്ലാം ബിസിയിലെതാണ്." ഇഷ്ടപ്പെടുന്നത് ഒന്നും കിട്ടില്ല" എന്ന് പൂര്‍ണ വിശ്വാസം ഉണ്ട്. പക്ഷെ നിനക്ക് ഇഷ്ടമുള്ളതൊന്നും കിട്ടാതെ പോകില്ല. കാരണം നീ അങ്ങനെയാണ്.

ജയലക്ഷ്മി said...

മനു വീണ്ടും സെന്റി ആയിരിക്കുകയാണ്. ഇടക്കിടക്കുള്ള സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍കും നന്ദി

ലിനു ആര്‍ കെ നായര്‍ said...

very nice .....

Renji said...

ithile Photoms Oke evide poie?? theeyil kuruthha rosa poovu oonnu kaananulla aagraham konda...