January 02, 2011
പ്രഥമ ഇന്ത്യന്‍ ജൈവവൈവിധ്യ സമ്മേളനം 2010
ജൈവ വൈവിധ്യം' (Biodiversity) യ്ക്ക് പ്രകൃതിയുടെ, വളരെ സ്വാര്‍ത്ഥമായി പറഞ്ഞാല്‍ നമ്മുടെ നിലനില്പ്പുമായുള്ള ബന്ധത്തെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയതിന്‍റെ പരിണിത ഫലം ആയിട്ടാണ് 2010 നെ ലോക ജൈവ വൈവിധ്യ വര്‍ഷം (International Biodiversity Year ,IBY ) ആയി പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തില്‍, ഇന്ത്യ ഒട്ടാകെ നടക്കുന്ന ജൈവ വൈവിധ്യ സംരക്ഷണം, പരീക്ഷണങ്ങള്‍, ബോധവല്കരണ പരിപാടികള്‍ എന്നിവയെല്ലാം ഒരുമിപ്പിക്കുകയും, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം ഉറപ്പാക്കുകയും ചെയ്യുക എന്ന ഉധേഷതോടെ നടപ്പിലാക്കിയ സംരംഭം ആയിരുന്നു പ്രഥമ ഇന്ത്യന്‍ ജൈവവൈവിധ്യ സമ്മേളനം Indian Biodiversity Congress (IBC). 2010 ഡിസംബര്‍ 27 മുതല്‍ 31 വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റെടിയം, പ്ലനിടോരിയം എന്നിവിടങ്ങളില്‍ വച്ചു നടത്തിയ Indian Biodiversity Congress ന്‍റെ ഉത്ഘാടനം IBC യുടെ chairperson കൂടിയായ Dr. വന്ദനാ ശിവ ആയിരുന്നു.
"പൊലിക പൊലിക നന്നായി പൊലിക,
മണ്ണും വാനവും നന്നായി പൊലിക"
ഒരു ദേശീയ സെമിനാറിന്‍റെ ചട്ടക്കൂടുകളില്‍ ഒതുങ്ങി നിന്ന അന്തരീക്ഷത്തിലേക്ക് മണ്ണും, പച്ചപ്പും,ജീവ ജാലങ്ങളും നിറഞ്ഞ ഈ വലിയ പ്രപഞ്ചം തന്നെ കൊണ്ടുവരാന്‍ ഒരു നാടന്‍ പാട്ടിനു കഴിഞ്ഞു. എന്തുകൊണ്ടും ഉചിതമായ ആരംഭം. ഇനി പറയുന്നതും കേള്‍ക്കുന്നതും എല്ലാം മണ്ണിനും, വാനത്തിനും, നമുക്കും, വരാന്‍ പോകുന്ന തലമുറക്കും എല്ലാവര്ക്കും വേണ്ടിയാണ് എന്ന് ചിന്തിക്കാന്‍, " നിലനില്‍പ്പ്" എന്ന ആശയത്തില്‍ എങ്കിലും ലോകം ഒരുമിച്ചാണ് എന്ന് അറിയാന്‍ കഴിഞ്ഞ കുറെയേറെ നിമിഷങ്ങള്‍....
ഉത്ഘാടന ചടങ്ങില്‍ സ്വാഗതം ആശംസിച്ചത് IBC യുടെ സെക്രടറി ജനറല്‍ ആയ ഡോ. R . വ. വര്‍മ ആയിരുന്നു. സമ്മേളനത്തിന്റെ പ്രധാന സംഘടകരില്‍ ഒന്നായ സിസ്സ യിലെ ഡോ. ജി. ജി. ഗംഗാധരന്‍ ചടങ്ങിനെ പറ്റിയും , 'ജൈവ വൈവിധ്യം' എന്ന ആശയത്തെ പറ്റിയും സംസാരിച്ചു. സമ്മേളനത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് Dr Ahmed Djoghlaf, Executive Secretary of the Convention on Biological Diversity, അയച്ച സന്ദേശം ഡോ. എ.ബിജുകുമാര്‍ സര്‍ വായിച്ചു.
അധ്യക്ഷ പ്രസംഗത്തിന്‍റെ തുടക്കം ഗാന്ധിജിയുടെ വാക്കുകളില്‍ കൂടി ആയിരുന്നു.കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആയ ഡോ. എ. ജയകൃഷ്ണന്‍ സര്‍ ആയിരുന്നു ഗാന്ധിജിയുടെ " nature gives everything for human need, not for our greed" എന്ന ആശയം മുന്‍ നിര്‍ത്തി സംസാരിച്ചത്. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ വെറും 5% മാത്രമേ സംരക്ഷണത്തിന്റെ പരിധിയില്‍ വരുന്നുള്ളൂ എന്ന ചിന്തനീയമായ വിഷയം അദ്ദേഹം പങ്കുവച്ചു. പ്രഭാതത്തില്‍ ആദ്യ പാദ സ്പര്‍ശത്തിന് മുന്‍പ് ഭൂമീദേവിയോടു അനുവാദം വാങ്ങുന്ന ആര്‍ഷ ഭാരത സംസ്കാരം ഓര്‍മപ്പെടുത്തി ഉപസംഹരിച്ച അര്‍ത്ഥപൂര്‍ണമായ പ്രസംഗം ആയിരുന്നു അധെഹതിന്റെത്.
ചടങ്ങിന്റെ ഉത്ഘാടന പ്രസംഗവും, ഔപചാരികമായ ഉത്ഘാടനവും ആണ് പിന്നീട് നടന്നത്. അര മണിക്കൂര്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത് എന്ന് പറഞ്ഞു സംസാരിച്ചു തുടങ്ങിയ ഡോ.വന്ദന ശിവ പറഞ്ഞതൊക്കെയും ഒരിക്കല്‍ തിരിച്ചറിയാതെ പോയതും, പിന്നീട് കാലം തെളിയിച്ചതുമായ പ്രകൃതി സംരക്ഷനത്തിലെ പാളിച്ചകളെ പറ്റി ആയിരുന്നു. ' നില്‍ക്കുന്ന' മരത്തില്‍ നിന്നു ലഭിക്കുന്ന ആദായം 'വീണു കിടക്കുന്ന' മരത്തില്‍ നിന്നു കിട്ടുന്നതില്‍ ഏറെയാണെന്ന് തിരിച്ചറിഞ്ഞവരുടെ കൂട്ടായ്മയാണ് ചിപ്കോ പ്രസ്ഥാനം എന്ന അവരുടെ വാക്കുകള്‍, വ്യത്യസ്തമായ കാഴ്ചപ്പാടിന്റെ തെളിവായിരുന്നു. 'വസുദൈവ കുടുംബകം ' എന്ന് വിശ്വസിക്കുന്നതാണ് നമ്മുടെ സംസ്കാരം എന്ന് ഓര്‍മ്മപ്പെടുത്താനും ഡോക്ടര്‍ മറന്നില്ല.
ഒരു വിള മാത്രമായി (monoculture) കൃഷി ചെയ്യുകയും, അതില്‍ നിന്നും പരമാവധി വിളവു നേടുകയും ചെയ്യുന്നതാണ് കാര്‍ഷിക വൃത്തിയുടെ ഇന്നത്തെ രീതി. പരമ്പരാഗതമായ രീതിയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെ വന്നപ്പോള്‍, കൃത്രിമ വളങ്ങള്‍ മുതല്‍ കൃത്രിമ സസ്യങ്ങളെ വരെ (Genetically Modified Plants) നാം പരീക്ഷിക്കുന്നു. പാരമ്പര്യമായി നമ്മുടെ നാടിന്റെ മാത്രമായിരുന്ന പല സസ്യങ്ങളും, ഈ പുതുമുഖങ്ങളുടെ ആവിര്‍ഭാവത്തോടെ നമുക്ക് നഷ്ടമായി.
നമുടെ നാടിന്റെ സ്വന്തം എന്ന് നാം വിശ്വസിക്കുന്ന പലതും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് ഡോ. വന്ദന ശിവ ഉദാഹരണങ്ങളില്‍ കൂടി വ്യക്തമാക്കി. അവയുടെ നാം തിരിച്ചറിയാത്ത പല സവിശേഷതകളും, പല സ്വകാര്യ വാണിജ്യ ശക്തികള്‍ മുതലെടുക്കുന്നുണ്ട്. വനം, അതിന്‍റെ അതിര്‍ത്തി കഴിഞ്ഞാല്‍ കൃഷിസ്ഥലം എന്ന പരമ്പരാഗത രീതി ഉപേക്ഷിച്ചിട്ട് കൃഷിസ്ഥലത്തെ കൂടി ജൈവ വൈവിധ്യത്തിന്റെ കലവറ ആക്കുന്ന വിധമായിരിക്കണം കാര്‍ഷികവൃത്തി എന്ന് പറഞ്ഞാണ് ഡോ വന്ദന ശിവ ഉപസംഹരിച്ചത്. "Bring forest to farm".
കേരളത്തിലെ പ്രകൃതി സംരക്ഷകരില്‍ പ്രഥമ ഗണനീയയായ സുഗതകുമാരി ടീച്ചര്‍ തന്‍റെ ആശംസാ പ്രസംഗത്തില്‍ ഉടനീളം endosulphan ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെ പറ്റിയാണ് സംസാരിച്ചത്. "Pesticides don't know when to stop killing". തുടര്‍ന്ന് ആശംസാ പ്രസംഗങ്ങള്‍ നടത്തിയത് ശ്രി.T.M. മനോഹരന്‍ IFS, PCCF, Govt. of Kerala, ഡോ. C.T.S. നായര്‍, Executive vice president, KSCSTE എന്നിവരായിരുന്നു. IBC Organising Secretary ആയ ഡോ. എ. ബിജുകുമാര്‍ സാറിന്‍റെ നന്ദി വാചകങ്ങളോടെ ഉത്ഘാടന സമ്മേളനം അവസാനിച്ചു.
IBC യുടെ പ്രധാന ആകര്‍ഷണീയത INDIAN BIODIVERSITY EXPO ആയിരുന്നു. കേരളത്തിലെ പ്രധാന സ്കൂളുകളും കോളേജുകളും അവര്‍ക്കൊപ്പം Biodiversity board, Dept. Of Ayush, Medicinal Plants Concervation Agency, NABARD എന്നിവരും വിജ്ഞാന പ്രടങ്ങലായ പ്രദര്‍ശനങ്ങള്‍ ഒരുക്കി. ഒരിഞ്ചു സ്ഥലം പോലും വെറുതെ നടക്കേണ്ടതില്ല എന്നതായിരുന്നു പവലിയന്റെ ഏറ്റവും വലിയ പ്രത്യേകത. ഏതു മുക്കിനും മൂലയിലും മനസ്സില്‍ അത്ഭുതങ്ങള്‍ നിറയ്ക്കുന്ന ജൈവ വൈവിധ്യത്തിന്റെ മാസ്മരികത അനുഭവിക്കാമായിരുന്നു.
IBC ഡിസംബര്‍ 27 മുതല്‍ 31 വരെ ആയിരുന്നു. ഇന്ത്യയിലെ 25 ഓളം സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭാരാല്‍ സംപന്നമ്മയിരുന്നു സദസും.പങ്കെടുത്തവര്‍ക്കെല്ലാം 2010 ന്‍റെ അവസാന നിമിഷങ്ങള്‍ വിലപിടിപ്പുള്ളതാക്കാന്‍ IBC ക്ക് കഴിഞ്ഞിട്ടുണ്ടാകും എന്ന വിശ്വാസത്തോടെ......
Subscribe to:
Post Comments (Atom)
No comments:
Post a Comment