മഴ....
നിനക്കെന്നും ഒരായിരം നിറങ്ങള്‍ ആണ്.
നേര്‍ത്ത വിഷാദം മൂടുന്ന ചെറു തുള്ളികള്‍ ആയി പെയ്ത്......
ചെറു ചിരിയുടെ ഒച്ച മുഴങ്ങുന്ന ചാറ്റല്‍ മഴയായി.....
പിന്നെ കുസൃതിയുടെ തൂവാന തുള്ളികളാല്‍ എന്നെ നനയ്ക്കുന്ന മഴ...
അതെ....
ചിലപ്പോള്‍ ഓര്‍മ്മകള്‍ കഥ പറയുന്നത് മഴക്കാലത്താനെന്നു തോന്നും...
മറ്റു ചിലപ്പോള്‍ മുറ്റത്ത് നിന്നെന്തോ പറയാന്‍ വെമ്പുന്ന മഴ...
പ്രിയപ്പെട്ടതിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന, പാട്ട് കേള്‍ക്കാന്‍ കൂട്ടിരിക്കുന്ന,
ജനല്‍ പാളികള്‍ക്കപ്പുറം നിന്ന് ഞാന്‍ കൂടെ ഉണ്ടെന്നു പതുക്ക പറയുന്ന....
മഴ.....
പിന്നെപ്പോഴോ....
പെയ്തൊഴിയുമ്പോള്‍......
നേര്‍ത്ത തണുപ്പും, ഇരമ്പലും, മുഖത്തേക്ക് തെറിച്ച തൂവാന തുള്ളികളും ബാക്കിയാക്കി
തിരിച്ചു പോകുമ്പോള്‍...
പറയാന്‍ ബാക്കി വയ്ച്ച ഒരായിരം കാര്യങ്ങള്‍ മനസിലൊതുക്കി നീ വിടപറയാന്‍ നില്‍ക്കവേ...
ഞാന്‍ കാത്തു നില്‍ക്കട്ടെ.....
ഒന്നും പറയാന്‍ ഇല്ലാത്ത അത്ര വെറുതെ.....
നീ ബാക്കി വച്ച ഈ മുത്തുമണികള്‍ക്കൊപ്പം....
സ്നേഹപൂര്‍വ്വം......