February 17, 2011

മരണം


തൊണ്ട വറ്റുന്നു, പുതു-
വാക്കിന്‍റെ രസായന-
ക്കുപ്പിയായ് അണയു നീ...

കാതടക്കുന്നു, നിന്‍റെ
ശബ്ദ വീചികളെന്റെ
 കാതിലെക്കൊഴുക്കു നീ... 

കണ്ണടയുന്നു, നീണ്ടോ -
രിരുളിന്നിടവേള-
യായെന്നില്‍ നിറയു നീ...

ഹൃത്തിടയുന്നു, ജീവ-
സ്പന്ദനം നിലക്കുമ്പോ-
ലഗ്നിയായുണര്  നീ...

ധീ മറയുന്നു, ലോക-
ചഞ്ചല ഗതിക്കന്യ-
യായെന്നെയകറ്റൂ  നീ...

1 comment:

ലിനു ആര്‍ കെ നായര്‍ said...

കല്ല്‌ കടിച്ചു നില്‍ക്കുന്നു എവിടയോക്കയോ .... മനോഹരമായ വരികള്‍ പിറന്ന തൂലികയില്‍ നിന്ന് മഷി തെറിച്ചു പടര്‍ന്ന പോലെ ശ്രദ്ധിക്കുമല്ലോ.....