April 14, 2011

വിഷു ആശംസകളോടെ...

മുറ്റത്ത്‌ മഞ്ഞ പട്ടു വിരിക്കുന്ന കണിക്കൊന്നയും..
തൊടിയിലെ ഫല സമൃദ്ധിയായി ചക്കയും മാങ്ങയും കണിവെള്ളരിയും...
മനസിനെ കാട്ടുന്ന മുഖം പോലെ കളങ്കം അറ്റ വാല്‍കണ്ണാടിയും...
ധന സമൃദ്ധിക്കായി നാണയങ്ങളും..
ഐശ്വര്യത്തിന്റെ പട്ടും സ്വര്‍ണ്ണവും നാണയങ്ങളും...

അങ്ങനെ ഭൌതികസമ്പത്തിന്റെ ഓട്ടുരുളി.....

ജ്ഞാനത്തിന്റെ ജ്യോതിസ്സായി നിലവിളക്കും...

ആത്മസമ്പത്തായി കൃഷ്ണവിഗ്രഹവും...


മൂടിപ്പുതച്ചുറങ്ങുന്ന പുലര്‍കാലത്തില്‍ അമ്മയുടെ സ്നേഹം നിറഞ്ഞ വിളി കേട്ടുണര്‍ന്നു....
 ആ തണുത്ത കൈപ്പത്തി കണ്ണുകളെ മൂടുമ്പോള്‍ അറിയുന്ന സ്നേഹത്തിന്റെ കരുതലും...
കണ്ണ് തുറക്കുമ്പോള്‍ നിലവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ തെളിയുന്ന അത്ഭുത കാഴ്ചകളും...
തൊഴുതു നില്‍ക്കുമ്പോള്‍ അച്ഛന്‍ കൈകളില്‍ വച്ചുതരുന്ന വിഷുക്കൈനീട്ടവും...
വീണ്ടും മൂടിപ്പുതച്ച്  ഉറങ്ങാന്‍ പുതപ്പിനടിയിലേക്കു നുഴഞ്ഞു കയറുമ്പോള്‍ ഒറ്റിക്കൊടുക്കുന്ന കുഞ്ഞനിയന്റെ കുസൃതികളും...
കാലത്തിന്‍റെ മാറ്റങ്ങള്‍ക്കൊപ്പം എന്‍റെ വിഷുക്കാലം മാഞ്ഞു പോവാതിരിക്കട്ടെ.....

വരുന്ന വര്‍ഷത്തില്‍ നന്മയുടെയും നേട്ടങ്ങളുടെയും ഐശ്വര്യത്തിന്റെയും  വെളിച്ചമാകാന്‍ വീണ്ടും വിഷു എത്തുമ്പോള്‍...

വിഷു ആശംസകള്‍...

സ്നേഹപൂര്‍വ്വം..


5 comments:

Lipi Ranju said...

മനോഹരമായി...
എന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...

Anu said...

നമ്മുടെ ജീവിതത്തിലേക്ക് ഒരു വിഷു കൂടി വരവായീ...
കൊന്നയുടെ മനോഹാരിതയും, നിലവിളക്കിന്റെ ചാരുതയും,
ഒട്ടുരുളിയുടെ നിറപ്പകിട്ടും, ഇടിച്ചക്കയുടെയും, മാങ്ങയുടെയും പച്ചപ്പും
വെള്ളരിയുടെയും, പഴത്തിന്റെയും മഞ്ഞനിറവും,
ധനധാന്യസമൃധിയും കണികണ്ടുണരുന്ന ഈ വിഷുപുലരിയില്‍
നീ എനിക്ക് തന്ന വര്ന മനോഹരമായ ഓര്‍മയുടെ മയില്‍പീലിതുണ്ടുകള്‍
കൂടി അണിചേര്‍ന്നപ്പോള്‍ ചേച്ചി ഈ വിഷു എനിക്ക്
എക്കാലത്തെക്കാളും പ്രിയതരമാകുന്നു...വര്‍ണശഭളമാകുന്നു...
സങ്കല്പങ്ങളുടെയുടെയും പ്രണയാതുരമാം സ്വപ്നങ്ങളുടെയും
അപൂര്‍വസന്‍ഗമം കൂടി ആകുന്നു....

ജയലക്ഷ്മി said...

@ലിപി ചേച്ചി, അനോജ്,
നന്മകള്‍ മാത്രം കണികണ്ടുണരുന്ന വിഷുപ്പുലരി.
അന്നു മനസ്സില്‍ ഓര്‍ക്കുന്ന മുഖങ്ങള്‍ എല്ലാം ഏറ്റവും പ്രിയപ്പെട്ടവരുടെതാകും.
ആശംസകള്‍ നേരുന്നതും പ്രിയപ്പെട്ടവക്ക്.
ഈ എന്നെക്കൂടി ഓര്‍ത്തതിന് നന്ദി.
അനോജ് നല്ല സന്തോഷത്തിലാണല്ലോ. അങ്ങകലെ വിഷു എന്ന സങ്കല്പം മറക്കാതെ കാത്തു സൂക്ഷിക്കുന്ന നിന്‍റെ മനസ് ഒര്കുടിലെ ചിത്രങ്ങളില്‍ കണ്ടിരുന്നു.
ചിത്രങ്ങള്‍ എല്ലാം നന്നായിരിക്കുന്നു.

ലിനു ആര്‍ കെ said...

ഞാന്‍ എത്താന്‍ അല്പം താമസിച്ചു പോയി ...എങ്കിലും എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍ ...

ജയലക്ഷ്മി said...

ആരും എങ്ങും എത്താന്‍ വൈകുന്നതല്ല, നമുക്കുവേണ്ടി കുറിച്ചിരിക്കുന്ന സമയം ആകാന്‍ വൈകുന്നതാകും.
വിഷു ആശംസകള്‍ക്ക് നന്ദി.
മറക്കതിരുന്നതില്‍ സന്തോഷം.