April 15, 2011

നിനക്ക്....നിനക്കുമാത്രം.


വിരിയാന്‍ തുടങ്ങുന്ന എന്‍റെ പനിനീര്‍പൂവ് നിനക്കായ് ഞാന്‍ ഒളിച്ചു വച്ചു...
അതെന്‍റെ ഹൃദയമായിരുന്നു...
രക്ത തുള്ളികള്‍ ഇറ്റുവീഴാതെ ഞാന്‍ പറിച്ചെടുത്ത എന്‍റെ ഹൃദയം!
ചെപ്പില്‍ അടച്ചുവച്ച ആ വളപ്പൊട്ടുകളും നിനക്കുള്ള ഉപഹാരങ്ങള്‍ ആയിരുന്നു....
എന്‍റെ സ്വപ്‌നങ്ങള്‍ നിറങ്ങള്‍ ചാര്‍ത്തിയ വളപ്പൊട്ടുകള്‍.... 
അവ മറ്റാര്‍ക്ക് നല്‍കാന്‍?
എന്‍റെ കയ്യിലെ മഞ്ചാടിമണികളും നിനക്കുവേണ്ടിയായിരുന്നു...
ബാല്യം എന്നില്‍ മറന്നുവച്ച കുസൃതികള്‍....
നീയവ തിരിച്ചറിയും എന്ന് ഞാന്‍ കരുതി. 
പിന്നെ...
ആര്‍ക്കും നല്‍ക്കാത്ത മനസിലെവിടെയോ ഒളിപ്പിച്ച ആ കൊച്ചു വിളക്കുമായി ഞാന്‍ കാത്തുനിന്നു,
എന്നെങ്കിലും ഒരിക്കല്‍ നീ കൊളുത്തുന്ന ജ്വാല എന്നില്‍ ജീവനായി നിറയുന്നതും കാത്ത്.....
 പക്ഷെ,
നീ തിരിച്ചുനടന്നു..
പിന്‍വിളിച്ചത് എന്‍റെ മനസായിരുന്നു,
നീയാ വിളി കേട്ടില്ല....
അകലങ്ങളില്‍ എവിടെയോ നീ കൂട്ടിയ കൂട്ടിലേക്ക് നടന്നകന്നു പോയി...
പിന്തിരിഞ്ഞൊന്നു നോക്കുമെന്ന് കരുതി...
കണ്ണുകള്‍ ഇമചിമ്മാന്‍ പോലും മടിച്ചുനിന്നു...
ഹൃദയം; ഒന്ന് മിടിക്കാനും...
നീ വന്നില്ല....
ഇനി...
എന്‍റെ കൈവെള്ളയില്‍ നിധിപോലെ സൂക്ഷിച്ച ഇത്തിരി കുങ്കുമം....
മനസ്സില്‍ അലിഞ്ഞു ചേര്‍ന്ന ആ നിറം മായ്ക്കാനൊരു പേമാരി പെയ്തൊഴിഞ്ഞെങ്കില്‍....

14 comments:

Anu said...

കാലം ഉണക്കാത്ത മുറിവില് നിന്നും ഇറ്റ് വീഴുന്ന രക്ത തുള്ളികള്പോലെ മനസ്സിലെ ഓര്മ്മകള് മറവിയാല് മനസ്സിനെ തളയ്ക്കാന് ശ്രമിച്ചാലും തിരയടങ്ങാത്ത കടല് പോലെ തുടിക്കുന്ന വികാരമാണ് പ്രണയം

ജയലക്ഷ്മി said...

അനോജ്,
അതെ, കാലം എത്ര കടന്നുപോയാലും മനസിലെവിടെയോ ഒളിച്ചിരിക്കുന്ന ഓര്‍മ്മകള്‍ ചിരിയും കണ്ണീരും തരുമ്പോള്‍ എന്ത് നഷ്ടപ്രണയം.
നന്ദി...
വായിച്ചതിനും മനസിലുള്ള കുറച്ചു കാര്യങ്ങള്‍ പങ്കുവച്ചതിനും.

ലിനു ആര്‍ കെ said...

nice ..nice...nice
കാലം എല്ലാ മുറിവുകളെയും ഉണക്കും ....അറുപതാം വയസ്സില്‍ പൂര്‍വ പ്രണയത്തെ പറ്റി ഓര്‍ക്കുമ്പോള്‍ നഷ്ട ബോധം അല്ല മറിച്ചു ആത്മ ബോധം ആണ് ഉണ്ടാവുക.. .പ്രണയവും പ്രണയ നഷ്ടവും ജീവിതം തന്നെ ആയിരുന്നു എന്ന തിരിച്ചറിവ്..... ബാക്കി എല്ലാം തോന്നലുകള്‍ അല്ലെ .....?നന്നായി ലക്ഷ്മീ ....

Anu said...

ആത്മാര്‍ഥമായി സ്നേഹിച്ചു പിരിയുമ്പോള്‍ അതൊരു നഷ്ടം തനയാ ,,,
എത്രയൊക്കെ അല്ലെന്നു പറഞ്ഞാലും ആ മുറിവ് ഒരിക്കലും ഉണങ്ങില്ല ...
ഉമിതി പോലെ അതു മനസാക്ഷിയെ ദേഹിപിച്ചു കൊണ്ടിരിക്കും ... മരണം വരയും

Lipi Ranju said...

മനസ്സില്‍ അലിഞ്ഞു ചേര്‍ന്ന ആ നിറം മായ്ക്കാനൊരു പേമാരി പെയ്തൊഴിഞ്ഞെങ്കില്‍....

ലിനു ആര്‍ കെ said...

അനോജ്‌ പ്രണയ നഷ്ടം ഉമിതീയില്‍ എരിയുന്ന ഒരു വേദന ആകുന്നതു രണ്ടു സന്ദര്‍ഭങ്ങളില്‍ ആണ് .ഒന്ന് പശ്ചാത്താപം കൊണ്ട് ..സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട സ്നേഹിച്ച പെണ്‍കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്ന ഒരുവന് അത് തോന്നാം ...മറ്റൊന്ന് പരസ്പരം മനസ്സറിഞ്ഞു പിരിഞ്ഞിട്ട് കൂടി അവള്‍ക്കു ഒരു നല്ല ജീവിതം കിട്ടിയില്ല എങ്കില്‍ അതും ഒരു തീരാ വേദന ആകാം .മറിച്ചു അവള്‍ സന്തോഷത്തോടെ സുഖമായി ജീവിക്കുന്നു എങ്കില്‍ വേദന തോന്നേണ്ട ആവശ്യമില്ല ...നഷ്ടങ്ങള്‍ എന്നും നേടുന്നവര്‍ക് മാത്രം ഉള്ളതാണ് ..എല്ലാ വികാരങ്ങള്‍ക്കും അതിന്റെതായ കാലം ഉണ്ട് ..എട്ടു വയസ്സില്‍ ഒരു ആള്‍ക്ക് സ്നേഹിക്കാം .പ്രേമിക്കുവാന്‍ സാധ്യമല്ല ..യൌവ്വനതിന്റെ തീഷ്ണത യില്‍ മറക്കുക അസാധ്യം എന്നെ തോന്നു .നാം നമ്മളില്‍ തന്നെ ഒതുങ്ങുന്നത് കൊണ്ടാണ് വേദനകളെ വേദനകള്‍ മാത്രമായി കാണുന്നത് .ഏറ്റവും വലിയ വേദന വിശപ്പിന്റെ വേദന ആണെന്ന് കേട്ടിടുണ്ട് ...പ്രണയിക്കാന്‍ അവകാശം ഇല്ലാത്ത പ്രണയം എന്തെന്ന് അറിയാത്ത ജീവിതത്തിന്റെ രണ്ടറ്റങ്ങള് കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്ന ഒരു കൂട്ടം ജനത നമുക്കുണ്ട് ..ജീവിതം തന്നെ നഷ്ടപ്പെടുമ്പോള്‍പിന്നെ പ്രണയത്തിനും പ്രണയ നഷ്ടത്തിനും എന്ത് സ്ഥാനം ..?ഒരാളെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടു വന്നിട്ട് മറ്റൊരാളെ മനസ്സില്‍ കൊണ്ട് നടക്കുക എന്നത് ഒരിക്കലും ഭൂഷണം അല്ല .. കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ലെന്നു കാലം തന്നെ തെളിയിക്കും അനോജ്‌ ...ബ്ലോഗ്‌ കണ്ടു ...നന്നായിട്ടുണ്ട് ആശംസകള്‍ .

manu said...

നന്നായിരിക്കുന്നു...
കണ്ണുകള്‍ ഇമചിമ്മാന്‍ പോലും മടിച്ചുനിന്നു...
ഹൃദയം; ഒന്ന് മിടിക്കാനും...
നീ വന്നില്ല....
ഇനി...
മനോഹരമായ പ്രണയം.
നിഷ്കളങ്കത ഒളിച്ചിരിക്കുന്ന വാക്കുകള്‍.
ഇഷ്ടമായി

prasobh krishnan adoor said...

എന്തോന്നടെ ഇത് ?

ജയലക്ഷ്മി said...

@അനോജ്, ലിനു..
രണ്ടാളും തീരുമാനത്തില്‍ എത്തി എന്ന് കരുതുന്നു. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാത്തിനും നമ്മള്‍ തന്നെ എത്രയോ മുന്‍പേ വിശദീകരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. അതില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍ മറ്റൊരാള്‍ക്ക് ഒരിക്കലും കഴിയില്ല. മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്‌ ജീവിതത്തിലെ അനുഭവങ്ങള്‍ തന്നെയാണ്. ലിനു practical ആകാന്‍ ശ്രമിക്കുമ്പോള്‍ അനോജ് പ്രണയത്തെ ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല. രണ്ടും എനിക്ക് തെറ്റെന്നു തോന്നുന്നില്ല. രണ്ടിലും ഉണ്ട് ശരി. എന്തൊക്കെയായാലും, പ്രണയം മരിക്കുന്നില്ല. ഓര്‍മയില്‍ എന്നും ഉണ്ടാകും, മനസ്സില്‍ എല്ലായ്പ്പോഴും നിറഞ്ഞു നിന്ന പേരുകള്‍..
@ലിപി ചേച്ചി..
മായ്ച്ചു കളയട്ടെ, മനസിലെ ഓര്‍മകളുടെ വേദന പേറുന്ന നിറങ്ങള്‍..
@മനു..
ഇഷ്ടായി ന്ന് അറിഞ്ഞപ്പോള്‍ എനിക്കും ഇഷ്ടായി..
@പ്രശൊഭ് ഏട്ടാ..
ആവോ.. എന്താന്നു അറിയില്ല.
എന്ത് തോന്നിയാലും അതാണ്‌.
നന്ദി ട്ടോ.....വായിക്കാം ശ്രമിച്ചതിനും അഭിപ്രായം പങ്കു വച്ചതിനും...
ശുഭ ദിനം നേരുന്നു...

Anu said...

ഇല്ല ചേച്ചി ഇതൊരു ബ്ലോഗ്ഗ് അല്ലെ ചര്‍ച്ച ആയിരുന്നെ ഒരു കൈ നോക്കാമായിരുന്നു ,,,, ഞാന്‍ അങ്ങ് ക്ഷെമിച്ചു ഹി ഹി ഹി

Anu said...

ലിനു ചേട്ടാ വിശപിന്റെ വേദനയും പ്രണയത്തിന്റെ വേദനയും എനിക്ക് ശരിക്കും അറിയാം ,,,,,,,

ലിനു ആര്‍ കെ said...

ഞാന്‍ വെറ്തെ പറഞ്ഞതാ അനോജ്‌ ..ഒരു രസത്തിനു ....പിണങ്ങല്ലേ ...എനിക്ക് പ്രണയിച്ച അനുഭവങ്ങള്‍ ഇല്ലാത്ത കൊണ്ട് എല്ലാം ഊഹത്തില്‍ നിന്ന് ഉണ്ടാക്കി എടുക്കുന്ന നിഗമനങ്ങള്‍ ആണ് ..അനോജിനു ആ വേദന യഥാര്‍ത്ഥത്തില്‍ അറിയാം എന്ന്പറഞ്ഞ കൊണ്ട് ഞാന്‍ സുല്ല് ഇട്ടു ..പ്രണയത്തില്‍ മാത്രമല്ല ഒരു നഷ്ടത്തിലും തളരാതെ ഇരിക്കുക .. അത് എന്തായാലും നമുക്ക് ഇവടെ മുഴുവന്‍ അഭിപ്രായം ഇട്ടു ഈ ബ്ലോഗു ഒരു വഴിക്ക് ആക്കാം ...

ജയലക്ഷ്മി said...

@അനോജ്, ലിനു..
അത് കൊള്ളാം..
അടിയിടാന്‍ എന്‍റെ ബ്ലോഗ്‌ തന്നെ വേണം അല്ലേ??

Anu said...

ചേച്ചി ബ്ലോഗ്ഗ് ഒരു വഴിക്കകണോ ?
ഞാന്‍ എന്നെ കൊണ്ട് അകുനതിന്റെ പരമാവധി ശ്രമിക്കാം ..
എന്‍റെ ഒരു കാര്യം ,,,,
ലിനു ചേട്ടാ പ്രണയം എന്നതുകൊണ്ട്‌ കാമുകി കമുക സങ്കല്പം മാത്രമല്ല എന്നാണ് ഞാന്‍ വിശ്വസിക്കുനത് ,,,, എന്തിനോടും നമ്മുക്ക് തോനുന്ന അഭിനിവേശം അതാണ് പ്രണയം സ്വാര്‍ത്ഥത കലര്‍ന ഒരു സ്നേഹം, എനിക്ക് ഇതു കിട്ടിയേ അടങ്ങു എന്നുള്ള പിടിവാശി ഇതൊക്കെ പ്രണയം എന്നാണ് ഞാന്‍ മനസ്സിലാക്കിയത് ,,,,