April 23, 2011

എന്‍റെ കരളിലാരോ


ഞാനറിയാതെന്റെ കരളിലാരോ..
നേര്‍ത്തോരാ  ശബ്ദമായ്; മൃദു-
സ്പന്ദന സ്പര്‍ശമായ്,
കൂരിരുട്ടില്‍ ജ്ഞാന ദീപ്തിയായിടറുന്ന 
കാല്‍ വെയ്പ്പിലെവിടെയോ താങ്ങായ്-
ക്കിതയ്ക്കവേ കുടിനീരുമായ്, പിന്നെ 
വഴി തെറ്റി മാറവേ വഴിവിളക്കായിന്നു-
വിളി കേള്‍ക്കെ മാറ്റൊലിയായ്; ക്കാറ്റടിക്കവേ 
യൊരു കൊച്ചു കയ്യായ്, തിളങ്ങുന്ന താരമായ്‌,
നിറയെച്ചിരിക്കവേ കണ്ണീരുമായി, കര-
ഞ്ഞിടറവേ ചുണ്ടിലരിയോരാ ഹാസമായ്
വഴി മൂടവേ മുന്നിലഗ്നിയാ; യിതു വെറും
കളിയെന്നു ചൊല്ലവേ പ്രത്യക്ഷമായ്...

പറയാന്‍ കഴിയില്ലയെങ്കിലും ഇന്നെന്റെ
കരളിലാരോ...



5 comments:

ലിനു ആര്‍ കെ said...
This comment has been removed by the author.
Anu said...

ലിനു ചേട്ടാ ഇതൊക്കെ ചേച്ചിയുടെ ഒരു നമ്പറല്ലേ...
നമ്മളെ പറ്റിക്കാന്‍
നാളെ ചേച്ചി എഴുത്തും ഇനി ഒരു ജെന്മം ഉണ്ടെങ്കില്‍ അടൂര്‍ വെച്ചു കാണാമെന്നു ...
ചേച്ചി അടിപൊളി ആയിട്ടുണ്ട് കേട്ടോ ?
അതാ പറഞ്ഞേ പ്രായം കുറെ ആയില്ലേ ഒരു കല്യാണത്തെ പറ്റി എളുപ്പം ആലോചിക്കു .. അല്ലേല്‍ പാടി പാടി മരിക്കേണ്ടി വരും ,,,,,,പറയാന്‍ കഴിയില്ലയെങ്കിലും ഇന്നെന്റെകരളിലാരോ...പറയാന്‍ കഴിയില്ലയെങ്കിലും ഇന്നെന്റെകരളിലാരോ...പറയാന്‍ കഴിയില്ലയെങ്കിലും ഇന്നെന്റെകരളിലാരോ...പറയാന്‍ കഴിയില്ലയെങ്കിലും ഇന്നെന്റെകരളിലാരോ...പറയാന്‍ കഴിയില്ലയെങ്കിലും ഇന്നെന്റെകരളിലാരോ...പറയാന്‍ കഴിയില്ലയെങ്കിലും ഇന്നെന്റെകരളിലാരോ...പറയാന്‍ കഴിയില്ലയെങ്കിലും ഇന്നെന്റെകരളിലാരോ...പറയാന്‍ കഴിയില്ലയെങ്കിലും ഇന്നെന്റെകരളിലാരോ...

ജയലക്ഷ്മി said...

ഒരു കാര്യം പറഞ്ഞോട്ടെ...
ഇതില്‍ പറയുന്നത് പ്രണയത്തെ കുറിച്ചൊന്നും അല്ല ട്ടോ.
വാക്കുകള്‍ തെറ്റിധരിപ്പിചെക്കാം, അതാണ്‌ ചിത്രം കൂടി ചേര്‍ത്തത്.
മനസാക്ഷി എന്നും inner self ന്നും ഒക്കെ പറയുന്ന,
ചിരിക്കുമ്പോള്‍ കണ്ണ് നിറയ്ക്കുന്ന, കണ്ണീരില്‍ എവിടെയോ പ്രതീക്ഷ തരുന്ന, വഴി കാട്ടിയായി നില്‍ക്കുന്ന..
അവസാനം അങ്ങനെ ഒന്നില്ല എന്ന് കരുതി തിരിച്ചു നടക്കുമ്പോള്‍, കരുണയോ ഇഷ്ടമോ കരുതലോ ഒക്കെയായി മനസ്സില്‍ നിറയുന്ന..
ആ self ആണ് നായിക.

AnaamikA said...

Nalla Kavitha...

Anu said...

പാവം കൃഷ്ണന്റെ ഒരു ഗതി കേട്...
ഒര്‍ജിനല്‍ കൃഷ്ണന്റെ കാര്യമാണ് പറഞ്ഞത്
ചേച്ചിയും ഒരു ഗോപികയല്ലേ വല്ലതും കാണും ചേട്ടാ
മനസ്സില്‍ ,,, ചേച്ചി തല്ലില്ല ആ പേടി വേണ്ടാ
തല്ലുമാരുന്നെ എനിക്ക് എന്നെ കിട്ടിയേനേം