June 18, 2011

വായനാദിനത്തില്‍ എല്ലാവര്‍ക്കും ആശംസകളോടെ......

 വായനയുടെ വഴികാട്ടി 
ശ്രീ. പി എന്‍ പണിക്കര്‍ സര്‍ നു ആദരാഞ്ജലികളോടെ ......


അക്ഷരം...
ഒരു വിജയ ദശമിയന്നു കയ്യില്‍ ഒരു ചെറു നൊമ്പരവും കണ്ണില്‍ നിറയെ കണ്ണീരുമായി മനസ്സിലേക്ക് കടന്നു വന്ന മഹാപ്രപഞ്ചം...
പിന്നെ അറിഞ്ഞും അറിയാതെയും അവയെ സ്വന്തമാക്കുമ്പോള്‍  നേട്ടങ്ങളില്‍ അഭിമാനം കൊണ്ടു....
എഴുതിയ വര്‍ണ്ണങ്ങള്‍ വാക്കുകളായപ്പോള്‍ തെല്ലോന്നഹങ്കരിച്ചു.....
പിന്നെപ്പോഴോ വായനയില്‍ കൂടി കണ്ടും കേട്ടും അറിഞ്ഞു... ഈ നന്മയാണ് എന്‍റെ മലയാളം എന്ന്....
വാക്കുകളും വായനയും...
എന്തിനേറെ പറയുന്നു ഭാഷ പോലും മരിക്കുന്ന ഇന്നിന്‍റെ ചടുലതകള്‍ക്കും നാട്യങ്ങള്‍ക്കും ഇടയില്‍ 
വീണ്ടും ഒരു ഓര്‍മ്മപെടുത്തലായി വരുന്നു...
ഒരു വായനാദിനം കൂടി...
എന്നും പറയാന്‍ കുഞ്ഞുണ്ണി മാഷിന്‍റെ കുട്ടികുസൃതി നിറഞ്ഞ ഈ വരികള്‍ മാത്രം....

"വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും.

വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും."



അക്ഷരങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകളോടെ.....
സ്നേഹപൂര്‍വ്വം..
ലക്ഷ്മി.

12 comments:

Insight (അകം) said...
This comment has been removed by the author.
സീത* said...

അക്ഷരവെളിച്ചമേകാൻ എല്ലാർക്കും വയനാദിനാശംസകൾ

Insight (അകം) said...

എല്ലാ കൂട്ടുകാര്‍ക്കും വായനാദിനാശംസകള്‍
ഓര്‍മ്മ പെടുതലുകള്‍ക്ക് നന്ദി സുഹൃത്തേ.....
നമ്മള്‍ തിരിച്ചറിയേണ്ടതും ഓര്‍ത്തു വയ്ക്കേണ്ടതുമായ വ്യക്തിത്വം ആണ്
ശ്രീ പി.എന്‍.പണികര്‍......
ഈ ദിവസവും അദേഹവും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നു
അത് തന്നെയാവും അദേഹത്തിന് കൊടുക്കാന്‍ കഴിയുന്ന ഏക സമര്‍പണവും
അദേഹത്തിന് സ്നേഹാഞ്ഞലികള്‍ അര്‍പ്പിക്കുന്നു........

താന്‍ എപ്പോഴും വേറിട്ടുനില്‍ക്കുന്നു....സുഹൃത്തേ
ആശംസകള്‍....

ചെറുത്* said...

അങ്ങനേം ഒരു ദിവസം ഉണ്ടാരുന്നല്ലേ. ആരറിയുന്നു ഇതൊക്കെ!
വായനാദിനത്തെകുറിച്ച് വായിക്കാന്‍ മാത്രം അല്പം കൂടി ആകാമായിരുന്നു.
എന്തായാലും ഓര്‍‍മ്മപെടുത്തലുകള്‍ നല്ലത് തന്നെ. നന്ദി
ആശംസകള്‍!

Vayady said...

ഒരു പുസ്തകം വായിക്കുമ്പോള്‍ നമ്മള്‍ എഴുത്തുകാരന്റെ ആത്മാവിലേക്കാണ്‌ ഇറങ്ങി ചെല്ലുന്നന്നത്. അക്ഷരങ്ങള്‍ അഗ്നിയാണ്‌ എന്നോര്‍മ്മിപ്പിക്കാന്‍ ഒരു ദിവസം. ഓര്‍മ്മപ്പെടുത്തലിനു നന്ദി.

ചന്തു നായർ said...

വയനാദിനാശംസകൾ.........വൈകിയാണെത്തിയത് “ വായിച്ച് വളരുക” എന്ന് എന്നോട് നേരിട്ട് പറഞ്ഞ ശ്രീ പി.എന്‍.പണിക്കരെ ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നൂ..ആ ഓർമ്മപ്പെടുത്തലിനു കളമൊരുക്കിയ ജയലക്ഷ്മി മോൽക്കും എന്റെ ഭാവുകങ്ങൾ

Kattil Abdul Nissar said...

വായനയെ കുറച്ചു കൂടി എഴുതാമായിരുന്നു .അക്ഷരങ്ങളുടെ ലോകത്ത് വന്ന മാറ്റം വലുതാണ്‌. ഞാന്‍ ഓലപ്പള്ളിക്കൂടത്തില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഒരു ഓല യാണ് വാങ്ങി തന്നത് . അതിന്റെ നരമ്പ് കൊണ്ട് മണലിലെ അക്ഷരങ്ങള്‍ മായ്ക്കുന്ന വിദ്യ ആശാന്‍ കാണിച്ചു തന്നു.ഒരിക്കല്‍ അടുത്തുള്ള കിണറ്റില്‍ എത്തി നോക്കിയതിനു എന്റെ ചന്തിക്ക് ഒരു കിഴുക്കു തന്നു.
ആ നോവ്‌ ഇപ്പോഴും ഞാന്‍ അനുഭവിക്കുന്നു അക്ഷരങ്ങളെ ക്കുറിച്ച് പറയുമ്പോള്‍.

Rajnath said...

vayana dinam ananne lekshmy fb ashamsakal ettappol ane gan ariyunnathe.thante blogge eallam gan vayikkarudayirunnu, pashhe eatho eathe gan kandilla.sorry, valare thamasichanakilum vayana dina asamsakal. nissar chattan paragathupola vayanaye kuriche kurachukoodi eazhuthamayirunnu.samayakurave ananne karuthunnu.eethirakinidayilum eedivasam ormmapeduthiya lekshmyeke ealla ashamsakalum.

Insight (അകം) said...
This comment has been removed by the author.
Insight (അകം) said...

വായനയെ കുറിച്ച് കുറച്ചുകൂടി ആകാമായിരുന്നു
എന്ന് സുഹൃത്തുകള്‍ പലരും അഭിപ്രായപെട്ടത് കണ്ടു
വായന ദിനതോടനുബന്ധിച്ചു മാതൃഭൂമി പത്രത്തില്‍ പോസ്റ്റ്‌ ചെയ്ത ലിങ്ക് ചേര്‍ക്കട്ടെ
ഇത് പരസ്പരുള്ള പങ്കിടലിനുള്ള ഒരു വേദിയായത്തില്‍ സന്തോഷിക്കുന്നു
വായനയെ കുറിച്ചും വായനാ ദിനത്തെ കുറിച്ചും പണിക്കര്‍ സാറിനെ കുറിച്ചും
കൂടുതല്‍ അറിയാന്‍ സഹായകമാവും എന്ന് വിശ്വസിക്കുന്നു...
എന്നെ സംബന്ധിച്ച് വായന ദിനത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ എച്ചു കാരണമായിട്ടുണ്ട്
എച്ചുവിന്റെ അനുവാദത്തോടുകൂടി ചേര്‍ക്കട്ടെ
എച്ചുവിനു അഭിനന്ദനങ്ങള്‍
ഈ ലിങ്ക് അഡ്രസ്‌ ബാറില്‍ പേസ്റ്റ് ചെയുക
http://www.mathrubhumi.com/books/special/readersday/index.html

Insight (അകം) said...

ക്ഷമിക്കണം പൂര്‍ണ വിലാസം ചേര്‍കുന്നു
http://www.mathrubhumi.com/books/
special/readersday/index.html

lrk said...

വൈകി പോയി എങ്കിലും എന്റെയും ആശംസകള്‍ ....