April 21, 2012

ഉത്സവ വിശേഷങ്ങള്‍


പള്ളിക്കല്‍ ശ്രീ കണ്ടാളസ്വാമി ക്ഷേത്രം : ഉത്സവ വിശേഷങ്ങള്‍

           മീന മാസത്തിലെ ഉത്രം മുതല്‍ ഉത്രാടം വരെയുള്ള പത്തു ദിവസങ്ങള്‍ ആണ് പള്ളിക്കല്‍ അമ്പലത്തിലെ ഉത്സവ നാളുകള്‍. അതില്‍ പത്താം നാള്‍ വൈകിട്ട് നാട്ടിലെ എല്ലാ കരക്കാരുടെയും കൂടാതെ നേര്‍ച്ചയായി നടത്തുന്ന ആള്‍ക്കാരുടെയും കെട്ടുരുപ്പടികളും ആനകളും മാനത്ത്‌ നിറയുന്ന നിറങ്ങളുടെ ഭംഗിയും അമ്പല മുറ്റത്താകെ നിറയുന്ന ബലൂണുകളും മേളവും ഒക്കെയായി ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ ഒടുക്കം എത്തുന്ന കെട്ടുത്സവവും ആറാട്ടും. ഓണത്തിന് വന്നില്ലെങ്കിലും ലോകത്തിന്റെ ഏതു കോണില്‍ ആണെങ്കിലും നാട്ടുകാരെല്ലാം ഒരു ദിവസത്തേക്കെങ്കിലും തിരിച്ചെത്തുന്ന ദിവസം. ഇത്തവണയും ഉത്സവം ഗംഭീരമായിരുന്നു. 22 കെട്ടുരുപ്പടികളും 26 നേര്‍ച്ച ആനകളും പിന്നെ ദേവസ്വത്തിന്റെ 3 ആനകളും ഒക്കെയായി  ഇടയ്ക്ക് നനയിച്ച മഴ പോലും തണുപ്പിക്കാത്ത നല്ലൊരു ദിവസം.

ഒരു ചെറിയ ഉത്സവം പങ്കുവയ്ക്കുന്നു.

ശിങ്കാരി മേളം 
  
സ്വീകരണത്തിന് മുന്‍പ്..

ഒരു കലാശ കൊട്ട്...



കാത്തു നില്പൂ..

അമ്പല മുറ്റം

സ്വീകരണത്തിന് ദേവന്‍ വരുന്നതും കാത്ത്...















കതിര് കാള...


ഒന്നാം നമ്പര്‍ തന്‍ കര ഗണപതിയമ്പലം ഭാഗം ഇരട്ട കാള 

രണ്ടാം നമ്പര്‍ പള്ളിക്കല്‍ വടക്കേ കര.

നമ്പര്‍ മൂന്നു: വല്യയ്യത് 

നമ്പര്‍ നാല് വടക്കേകര കിണറുവിള ഭാഗം 
നമ്പര്‍ അഞ്ച് പള്ളിക്കല്‍ തന്‍ കര കള്ളപ്പന്‍ചിറ 





ആറാം നമ്പര്‍ ഇളംപള്ളില്‍ മേക്കുന്ന് മുകള്‍ 

ഏഴ്: ഹരിശ്രീ ചാല 


പറമ്പ് നിറഞ്ഞേ...

Add caption

ആറാട്ട്‌ എഴുന്നെള്ളത്ത് 
      
      ഇത്രേയുള്ളൂ എന്ന് കരുതല്ലേ. വേറെയും ആള്‍ക്കാര്‍  ഉണ്ടായിരുന്നു. എന്റെ സുഹൃത്ത് ശ്രീജിത്ത് ന്റെ ക്യാമറയില്‍ പതിഞ്ഞവ ഇത്രയേ ഉള്ളു. ശ്രീജിത്ത്‌ നു ഒരു സ്പെഷ്യല്‍ താങ്ക്സ്. 

4 comments:

കൃഷ്ണേഷ്കുമാര്‍ കെ said...

ഉത്സവത്തിനു ക്ഷണിച്ചില്ലേലും..കണ്ടപോലെ

roshan said...

നാട്ടില്‍ വന്നു പോയ പോലുണ്ട് ... :)

സീത* said...

ഒരു ഉത്സവം കണ്നിറയെ കണ്ട പ്രതീതി...പങ്കുവയ്ക്കലിനു നന്ദി...ഒരു സ്പെഷ്യൽ താങ്ക്സ് ആ ക്യാമറാക്കണ്ണുകൾക്കും... :)

Prasanth Muraleedhar said...

♥ ♥ ♥ ♥ ♥ ....