December 11, 2010

കോളേജ് വിദ്യാഭ്യാസം-

                 അറിവ് സ്വായത്തം ആകുന്നതു ജീവിത നിര്‍വൃതി മാത്രം ആയിരുന്ന കാലത്ത് പോലും അറിവ് നേടാന്‍ മുന്നിട്ടു ഇറങ്ങിയവരാണ് നമ്മുടെ പൂര്‍വികര്‍. ഒരു കാലത്ത് വിദ്യാഭ്യാസം എന്നത് കലാലയങ്ങളുടെ സ്വന്തം ആയിരുന്നു. എല്ലാവര്ക്കും പറയാന്‍ കുറെ നല്ല കോളേജ് അനുഭവങ്ങളും ഉണ്ടായിരുന്നു. പക്ഷെ, ഇന്നത്തെ ഞാന്‍ ഉള്‍പെടുന്ന തലമുറക്കോ?
                     ഓരോ വര്‍ഷവും restructure ചെയ്യുന്ന university curiculum വാര്‍ത്തെടുക്കുന്നത് അങ്ങും ഇങ്ങും അറിയാത്ത കുറെ ഡിഗ്രി കാരയും പി ജി കാരെയും ആണെന്ന് പറഞ്ഞാല്‍ തെറ്റ് പറയാന്‍ ആവില്ല. ലോക നിലവാരം ഉള്ള പരീക്ഷകളില്‍ ജയിക്കാന്‍ ഇവിടെ പി ജി കഴിഞ്ഞു ഇറങ്ങുന്നവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ , അതിനു കുട്ടികളെ അല്ല , മറിച്ച് വിദ്യാഭ്യാസ ചിന്തകരെ ആണ് ചോദ്യം ചെയ്യേണ്ടത്..
                        traditional courses ന്റെ പ്രാധാന്യം കുറയുന്നു എന്ന വിശ്വാസം മൂലം , പാട്യ പദ്ധതി dilute ചെയ്തു കുട്ടികളെ ആകര്‍ഷിക്കുമ്പോള്‍ പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന അവര്‍ക്ക് വിദ്യാഭ്യാസം കൊണ്ട് കിട്ടേണ്ട നേട്ടങ്ങളെ പറ്റി കൂടി ചിന്തിച്ചാല്‍ നന്നായിരിക്കും. ഒരു കാലത്ത് ഡിഗ്രി കഴിഞ്ഞു ഇറങ്ങുന്നവര്‍ gazatted officers ആയിരുന്നെങ്കില്‍, ഇന്ന് അവര്‍ വീണ്ടും വിദ്യാഭ്യാസത്തിന്റെ ദിശ മാറ്റെന്ടി വരുന്ന തുടക്കക്കാര്‍ മാത്രം ആണ്.
                        പഴി ചാരേണ്ടത് new generation course കളെ അല്ല. പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കൂട്ടാനായി പരീക്ഷ എളുപ്പം ആക്കുന്ന രീതി കേരളത്തില്‍ അല്ലാതെ മറ്റു എവിടെ എങ്കില്‍ ഉണ്ടാകുമോ എന്ന് അറിയില്ല. അവികസിത രാഷ്ട്രങ്ങള്‍ പോലും വിദ്യാഭ്യാസ മേഖലക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ , ഒരു പാഠ പുസ്തകം തെറ്റ് കാരണം മൂന്നു തവണ എങ്കിലും തിരുത്തേണ്ട അവസ്ഥയാണ് ഇവിടെ നില നില്കുന്നത്.
                          affiliated college  കളില്‍ UGC നടപ്പിലാക്കുന്ന പദ്ധതികള്‍ എല്ലാം ഒന്നോ രണ്ടോ വര്‍ഷത്തേക്കോ, ഒരു NAAC acreditation വരെയോ മാത്രം നില നില്കുന്നവയാണ്. ഈ പ്രലോഭനങ്ങള്‍ ഒന്നും ഇല്ലാത്ത കാലങ്ങളില്‍ കാലിയായ സ്റ്റോര്‍ റൂമുകളും തുറക്കാത്ത ലൈബ്രറി യും , ബുക്ക്‌ കളും മാഗസിനും ഇല്ലാത്ത reading room ഉം കോളേജ് പഠനം കഴിഞ്ഞു ഇറങ്ങിയ ആര്‍ക്കും ഒരു പുതുമ ആവില്ല. ഇപ്പോള്‍ അതിന്‍റെ പേരില്‍ പഴി ചാരാന്‍ " കലാലയ രാഷ്ട്രീയം " എന്ന ബലി മൃഗവും ഇല്ല.
കുറെയൊക്കെ വേദനകള്‍ കലാലയങ്ങല്ക് സമ്മാനിച്ചെങ്കിലും കലാലയ രാഷ്ട്രീയം ഒരു correcting factor ആയിരുന്നു എന്ന് പറയാതെ വയ്യ. ഉപയോഗിക്കുന്ന വഴികള്‍ പലപ്പോഴും തെറ്റായിരുന്നു  എങ്കിലും ആവശ്യങ്ങളും പരാതികളും പങ്കു വയ്ക്കാനും മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടു വരാനും അവര്‍ക്ക് കഴിഞ്ഞിരുന്നു, വിദ്യാര്‍ത്ഥികളില്‍ ഒരു രാഷ്ട്രീയ സാമൂഹ്യ ബോധം വളര്‍ത്താനും.
                          " ആശാന് അക്ഷരം ഒന്ന് പിഴച്ചാല്‍" എന്ന അവസ്ഥയാണ് അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളും തുറന്നു കാട്ടുന്നത്. വിദ്യാഭ്യാസം ഒരു correcting  factor  ആകേണ്ടതിന് പകരം, ഒരു നശീകരണ ശക്തിയായി മാറുന്നത് ഇപ്പോള്‍ ഒരു പുതുമ അല്ല. വിദ്യാഭ്യാസവും (അറിവ് അല്ല ) ജോലിയും ഉള്ളവര്‍ക്ക് സമൂഹത്തില്‍ ഉള്ള മാന്യതയും അംഗീകാരവും  പലപ്പോഴും തെറ്റായി ഉപയോഗിക്കപ്പെടുന്നു. അത് തിരിച്ചറിയാനുള്ള  വിവേചന ശക്തി പോലും അവര്‍ക്കില്ല എന്ന് അറിയുമ്പോള്‍, അക്ഷരം എഴുതാനും വായിക്കാനും അറിയാത്ത , സമൂഹത്തോട്  കൂറുള്ളവരെ എന്ത് വിളിക്കണം?  അവരല്ലേ  വിദ്യാസമ്പന്നര്‍ ?
                         ഏറ്റവു ലാഭകരമായ രീതിയില്‍ എങ്ങനെ കോളേജ് വിദ്യാഭ്യാസം സാധ്യമാക്കാം എന്ന അന്വേഷണം (പരീക്ഷണം ) ആണ് ഇന്ന് നടക്കുന്നത്. ഇനി വരുന്ന നാളെകളില്‍ ലാബ്‌ കാണാതെ BSc  പാസ്സാകുന്നവരും, ഒരു പുസ്തകം പോലും വായിക്കാതെ (instant notes ഒഴികെ)BA തീര്കുന്നവരും ഉണ്ടാകും. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഉണ്ട്. എങ്ങനെ എങ്കിലും ജയിക്കാന്‍ വേണ്ടി പഠിച്ചു, university  യുടെ കാരുണ്യത്തില്‍ ജയിച്ചു, ആരുടെയെങ്കിലും recommendation ഇല്‍ ഒരു ജോലിയും നേടി settle  ആകുന്ന ഇന്നത്തെ യുവത്വത്തിന്റെ ഭാവി തലമുറ എങ്ങനെ ആകും എന്ന് പറയാന്‍ കഴിയില്ല.
                         ഞാന്‍ ഇവിടെ  ഒരു  അന്ത്യന്ജലി കുറിക്കുന്നു .  കഥ പറഞ്ഞു നടന്ന  ഇടനാഴികള്‍ക്കും, വട്ടമിട്ടിരുന്നു ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത മര തണലുകല്‍കും, പഠനവും, പരിചയങ്ങളും, തമാശകളും സ്നേഹവും പങ്കിട്ട ക്ലാസ്സ്‌ മുറികള്‍ക്കും  പിന്നെയും  എന്തിനൊക്കെയോ.......... നാളെ നീ വിസ്മ്രതികളില്‍ മറഞ്ഞു  പോയാലോ?   

1 comment:

ഗോപീകൃഷ്ണ൯.വി.ജി said...

നന്നായിരിക്കുന്നു.തുടരൂ‍.ആശംസകള്‍