December 13, 2010

നിന്‍റെ ഓര്‍മ്മക്കായ്...

ഇന്നും വരികയായ്, മുറ്റത്തെ മാവിന്‍ ചോട്ടില്‍
ഉണ്ണികള്‍ ഉണ്മത്തരായ് ജന്മ സന്തോഷം തേടി.
അറിയുന്നില്ലവര്‍ നഷ്ടമാകുമ്പോള്‍ പോലു-
മതി മാധുര്യമേറും എന്നുമീ കനികള്‍ക്കും.
       പതുക്കെ പോന്നു ചിലര്‍, മാവിന്‍ തുമ്പിലെ പൊന്‍ മാമ്പഴം
       കൊതിയൂറിടും പോലെ ഉറ്റു നോക്കികൊണ്ടേ,
       ചിലരോ ശര വേഗാല്‍ കല്ലുകളെറിയുന്നു
       അവിടെപ്പോലും കയൂക്കുള്ളവന്‍ കാര്യക്കാരന്‍.
ജീവിതം അതാണ്‌ ഉണ്ണീ, എന്നത് നിസംശയം
ആകുലമായി ചൊല്ലും മുത്തശ്ശന്‍ മാവ് പോലെ
ഞാനും നിശബ്ധയായ് നിന്ന, തെന്‍ ബാല്യത്തിന്റെ-
യാരവങ്ങളെ ഉള്ളില്‍ കുഴിച്ചു മൂടിക്കൊണ്ടേ.
       എത്ര വത്സരം നീങ്ങി, നീങ്ങിപ്പോയ് , ഞാന്‍ ഏകയായ്,
       നില്‍ക്കയാണീ മാഞ്ചോട്ടില്‍, ആരുമില്ലാതെ ഇപ്പോള്‍
       മാനസം ശരപ്പക്ഷി ചിരകിട്ടടിച്ചുകോ-
       ന്ടുയര്‍ന്നു നിലക്കാതോരോര്‍മ തന്‍ മരീചിയില്‍.
എന്റെ നാടിന്റെ ഗന്ധം, ആരവങ്ങളും, നെല്ലിന്‍-
പാഠങ്ങള്‍, സമൃദ്ധമാം മനസും സ്വപ്നങ്ങളും
കാട്ടു കൈതയും , തെച്ചിക്കാടും ആ പുഴകളും
മാറിയില്ലോന്നും, പക്ഷെ ഞാനങ്ങു മാറിപ്പോയി.
     എന്റെ സ്വപ്‌നങ്ങള്‍ നിറം മങ്ങി, ഉണരാതായ്
     എന്റെയാ തൊടിയിലെ കുസ്ര്തി പൂമ്പാറ്റകള്‍.
     പകല്‍ മാഞ്ഞുപോയ് , പിന്നെ നിലച്ചു ഗാനം, പുതു-
     പുലര്‍കാലത്തെ വരവേല്കുവാന്‍ എന്ന  പോലെ.
ഇരുള്‍ വന്നീടും മുന്‍പ് കൂട്ടിലേക്ക്  അനയാനായ്  -
പിടയും കിളിയെപ്പോള്‍ ചകിതം എന്‍ മാനസം
കൊതിച്ചു കണ്ടീടാനായ് നിന്നെ, യാ വിഷുക്കണി
പകരും നൈര്‍മ്മല്യം എന്‍ മനസ്സില്‍ നിറക്കാന്‍ ആയ്.
    കണ്ണില്‍ എന്നുമാ ചിത്രം, കയ്യിലെ പൂക്കള്‍ എന്റെ
    കൈക്കുടന്നയില്‍ വച്ച് കളിവാക്കൊതും രംഗം.
    പിണങ്ങി പോകും നേരം കുസ്ര്തി കാട്ടീടുന്ന
    കളി തോഴന്റെ, എന്റെ ബാല്യ കാലത്തെ ചിത്രം.
കൂട്ടുകാര്‍ ഒരുമിച്ചു കളിയാടിയ നേരം
കൊച്ചു കമ്പിനാല്‍ എന്നെ മെല്ലെ അന്നടിച്ചതും
അടുത്ത് ചെല്ലും നേരം മിണ്ടാതെ അകലെപ്പോയ്
മനസിന ചിരി മുന്നില്‍ കൊപമായ് കാണിച്ചതും.
    മറന്നില്ലോന്നും, മാറി മറയില്ലാ കാലത്തിന്‍
    മധുരം കിനിയുന്ന നുറുങ്ങു നിമിഷങ്ങള്‍.
    വലുതായിരുന്നില്ല ഒന്നുമാ സ്നേഹത്തെക്കാള്‍,
    വിലയെരിയതില്ല മറ്റൊന്നും അവനെക്കാള്‍.
ഒരുമിച്ചുണ്ടായിരുന്നെന്നും എന്‍ അരികത്തായ്‌.
ഒരു കൈ താങ്ങായ് , എന്റെ ലോകത്തിന്‍ അധിപനായി,
പറഞ്ഞില്ലോന്നും, പക്ഷെ പറയാതറിഞ്ഞു എന്റെ
ചെറിയ പിണക്കവും, പകയും  പരാതിയും.
    കണ്ടു മുട്ടാതെയായി കാലങ്ങള്‍ കഴിഞ്ഞപ്പോള്‍
    കഥകള്‍ വെറുമൊരു വാക്കില്‍ അങ്ങോതുങ്ങി പോയ്‌
    അകന്നു പോയി, കളി അരങ്ങിന്‍ സംഗീതവും,
    നിലച്ചു, ഞാന്‍ അന്നെപ്പോഴോ ഏകയായി.
വിളി കേട്ടുണര്‍ന്നു ഞാന്‍, ഓര്മ തന്‍ ശരപ്പക്ഷി
തിരികെ പറന്നെത്തി മുറ്റത്തെ മാവിന്‍ ചോട്ടില്‍
കണ്‍ മുന്നില്‍ നില്പൂ കണ്ണന്‍, കുസ്ര്തി ചിരിയുമായ്
എന്നുള്ളില്‍ ഒളി മങ്ങാതിരിക്കും ചിത്രം പോലെ....


.

3 comments:

manu said...

picture is so apt to the topic. A hidden feeling.

ലിനു ആര്‍ കെ നായര്‍ said...

ഒരു നോസ്റ്റ്‌ ള്‍ജിക്ക്‌ ഫീലിംഗ് മനസ്സില്‍ തട്ടി

ജയലക്ഷ്മി said...

@മനു, ലിനു കെ ആര്‍ നായര്‍, ഇതാണ് എനിക്ക് പ്രിയപ്പെട്ടത്. നൊസ്ടാള്‍ജിക് ഫീലിംഗ് തന്നെയാണ് കവിത. മനസ്സില്‍ മറക്കാതെ കിടക്കുന്ന എന്തോ ഒന്ന്. വാക്കുകള്‍ക്കു പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല, എങ്കിലും എപ്പോഴോ കുത്തികുറിചുപോയി.