January 08, 2011

എന്‍റെ പ്രണയം..













എന്‍റെ പ്രണയം...
ജീവിതം മുഴുവന്‍ നിന്നെ ചുറ്റുന്ന നിറഭേദങ്ങള്‍ ഇല്ലാത്ത വായു പോലെ ആകരുത് എന്‍റെ പ്രണയം...
പ്രണയം മഴയാകണം....
പ്രകൃതിയിലെ വെളിച്ചത്തിന്‍റെ അവസാന രശ്മി പോലും കവര്‍ന്നെടുത്ത്, ഇരുളിന്‍റെ കരിമ്പടം പുതപ്പിച്ച്‌, ചൂളം വിളിക്കുന്ന കാറ്റായി, മിന്നല്‍ പിണരുകളും, ഇടിയുടെ ശബ്ദ ഘോഷങ്ങളും, മനസിലേക്ക് ഇരമ്പി പെയ്യുന്ന മഴ തുള്ളികളും ആയി വന്നടുക്കുന്ന തുലാവര്‍ഷം...
  നീയാ മഴ മാത്രം കണ്ടിരിക്കണം......
പ്രണയത്തിന്‍റെ താപം മാത്രം അറിയണം...
പിന്നെ,
മഴയുടെ തണുപ്പ് നിന്‍റെ മനസിലെ ആര്‍ദ്രതയ്കും
ഇടിനാദങ്ങള്‍ നിന്‍റെ വാക്കുകള്‍ക്കും,
മിന്നല്‍ പിണരുകളെ നിന്‍റെ ചിന്തക്കും പകര്‍ന്നു തന്ന്....
എനിക്ക് അകന്നു പോകണം, അകല്‍ച്ചയുടെ വേദന എന്നെ ഓര്‍മകളില്‍ നിന്നും മറയ്ക്കുന്നതിന് മുന്‍പ്....
.
.
.
.
പെയ്തൊഴിഞ്ഞ മഴയുടെ നീര്‍ച്ചാലുകള്‍ മാത്രം നിന്നില്‍ അവശേഷിക്കട്ടെ......

7 comments:

manu said...

മനസ്സില്‍ ഒരു വേദനയുടെ അലയടി ഉയരുന്നുവോ??

ജയലക്ഷ്മി said...

ഏയ്‌... ഉണ്ടാവില്ല. സങ്കല്‍പ്പങ്ങള്‍ക്ക് എന്ത് നഷ്ടബോധം?

manoj pallickal said...

good articile

ജയലക്ഷ്മി said...

വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്താന്‍ മനസ് കാട്ടിയതിനും നന്ദി, മനോജ്‌ ചേട്ടാ

manu said...

നീയൊരു മഴ കവയിത്രി ആകുകയാണോ? ഈ മഴയും ഞാന്‍ നനഞ്ഞു.പ്രണയമായല്ലെങ്കിലും
പെയ്തൊഴിഞ്ഞ മഴയുടെ നീര്‍ച്ചാലുകള്‍ മാത്രം നിന്നില്‍ അവശേഷിക്കട്ടെ......
അവശേഷിക്കതിരിക്കില്ല..
പ്രണയം ഇങ്ങനെയാണെങ്കില്‍...

Unknown said...

Great ഗംഭീരം

Unknown said...

Great ഗംഭീരം